2009, ഏപ്രിൽ 22, ബുധനാഴ്‌ച

ഓര്‍മ്മയുണ്ടോ ഈ മുഖം ....?(നളിനി ജമീലയുടെ)


ഒരു ലൈംഗിക തൊഴിലാളിയുടെ ആത്മകഥ വര്‍ഷങ്ങള്‍ക്കുമുന്‍പ് വില്‍പ്പനയില്‍ ചരിത്രം സൃഷ്ടിച്ചപ്പോള്‍ തന്നെ അനേകം വിമര്‍ശനങ്ങളും ഏറ്റുവാങ്ങി. ഒരു വേശ്യ ആത്മകഥ എഴുതുക എന്ന് പറഞ്ഞാല്‍ എന്തോ വലിയ പാതകമാണെന്ന് തോന്നിക്കും വിധം. മലയാള സാഹിത്യത്തില്‍ നിലനില്ക്കുന്ന തൊട്ടുകൂടായ്മ പ്രകടമായി കാണിക്കുന്നു സംഭവം. വേശ്യയുടെ പേര് നളിനി ജമീല എന്നും ഇരുപതിനായിരത്തോളം കോപ്പികള്‍ വിറ്റഴിഞ്ഞ ആത്മകഥയുടെ പേര് ഞാന്‍ ലൈംഗികതൊഴിലാളി എന്നും ആയിരുന്നു. നല്ലൊരു ഡോക്യുമെന്ററി സംവിധായികകൂടിയായ നളിനി ജമീലയുടെ പുതിയ പുസ്തകം പെന്‍ഗ്വിന്‍ ബുക്സ് പ്രസിദ്ധീകരിക്കുന്നു. അവസരത്തില്‍ അവര്‍ ബൈജു നടരാജനുമായി സംസാരിക്കുന്നു മാതൃഭൂമി വാരികയില്‍. തന്നെ എഴുത്തുകാരിയായി അംഗീകരിക്കാന്‍ മലയാളത്തിലെ എഴുത്തുകാര്‍ക്ക് ഇപ്പോഴും മടിയാണെന്നും അതുകൊണ്ടാണ് ഇംഗ്ലീഷില്‍ എഴുതുന്നതെന്നും അവര്‍ പറയുന്നു. കേരളീയ പെണ്ണവസ്ഥയെയും അവര്‍ വിമര്‍ശിക്കുന്നു അഭിമുഖത്തില്‍. തലപ്പാവ്,ഗുല്‍മോഹര്‍,ഫോട്ടോഗ്രാഫര്‍ എന്നീ സിനിമകളെ താരതമ്യം ചെയ്തപ്പോള്‍ കെ.പി.ജയകുമാര്‍, ഗുല്‍മോഹര്‍ എന്ന സിനിമയോട് നീതിപുലര്‍ത്തിയില്ല എന്ന് ദീദി. ജനകീയ സമരങ്ങളുടെ പ്രതിരോധ സന്ദര്‍ഭങ്ങളെ ഗുല്‍മോഹര്‍ ഒരിക്കലും ഒറ്റുകൊടുത്തിട്ടില്ല.അങ്ങനെ ജയകുമാറിന് തോന്നുന്നത് താന്‍ വച്ച കണ്ണടയുടെ കുഴപ്പം കൊണ്ടാണ്. ബ്ലോഗനയില്‍ ഇത്തവണ പി.ടി.മുഹമ്മദ് സാദിക്കിന്റെ പോസ്റ്റ് ആണ്. രാമനാട്ടുകരയിലുള്ള രോഗിയായ,പുസ്തകങ്ങളെ സ്നേഹിക്കുന്ന മുസ്ടഫയെ സന്ദര്‍ശിച്ച അനുഭവം. ബ്ലോഗ് കൂട്ടായ്മയുടെ സ്നേഹസമ്മാനങ്ങള്‍. ഇതില്‍ രാഷ്ട്രീയമോ മറ്റു ഭിന്നതകളോ ഇല്ല എന്നതാണ് പ്രധാനം.

ഇസ്രായേലുമായുള്ള ആയുധ ഇടപാട് കരാറിലെ അഴിമതി ചൂണ്ടി കാണിക്കുമ്പോള്‍ .കെ.ആന്റണി എന്തുകൊണ്ടാണ് ഞ്ഞ ഞ്ഞ പിഞ്ഞ പറയുന്നതെന്ന് നൈനാന്‍ കോശി മാധ്യമം വാരികയില്‍. കൈമറിഞ്ഞ കോടികള്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് ഫണ്ടില്‍ എത്തുന്നു എന്നത് മാത്രമല്ലാ, ഇന്ത്യയുടെ വിദേശ നയത്തെതന്നെ ഇതു ബാധിക്കുമെന്ന് ലേഖകന്‍. ഇതുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം തന്നെ ഇസ്രായേല്‍ പുറത്തുവിട്ടതാണ്. പ്രധിരോധവകുപ്പ് ഇതു രഹസ്യമാക്കി വച്ചത് എന്തുകൊണ്ട് എന്നതാണ് ചോദ്യം. തെരഞ്ഞെടുപ്പ് ആയതുകൊണ്ട് എന്ന് ഉത്തരം. പാകിസ്ഥാനില്‍ താലിബാന്‍ പിടിമുറുക്കുമ്പോള്‍ ഉള്ള അവസ്ഥകളെ വിശകലനം ചെയ്യുന്നു പി.വിശ്വനാഥന്‍ തമ്പി സമകാലികമലയാളം വാരികയില്‍. മൂന്ന് മാസത്തിന്നുള്ളില്‍ രാജ്യം സൈന്യത്തിന്നു മുമ്പിലോ മതചാട്ടവാറിനു മുമ്പിലോ കീഴടങ്ങുമെന്ന് കണക്കാക്കപ്പെടുന്നു. പാക് ചാരസംഘടനയായ .എസ് ആണ് താലിബാനെ പിന്തുണക്കുന്നത്. താലിബാന്‍ പാക്കിസ്ഥാനെ താമസിയാതെ വിഴുങ്ങും. പ്രതിസന്ധിക്കിടയിലും അമേരിക്കയുമായി അകലുന്ന പാകിസ്താന്‍ ചൈനയുമായി അടുക്കുകതന്നെയാണ്. തസ്ലീമ നസ്രിന്റെ പുതിയ നോവല്‍ "വീണ്ടും ലജ്ജിക്കുന്നു" എന്നതിലെ ഒരു ഭാഗവും വാരിക പ്രസിദ്ധീകരിച്ചിട്ടുണ്ട്.


2 അഭിപ്രായങ്ങൾ:

  1. സാമ്പത്തികമായി പാകിസ്താന്‍ മെച്ചപ്പെടണം എന്നാണ് എന്റെ ആഗ്രഹം .. കാരണം തൊഴിലില്ലാത്ത ആളുകളുടെ എണ്ണം കൂടുമ്പോള്‍ തീവ്രവാദത്തിലേക്ക് ആളുകള്‍ തിരിയും.
    അതാണ്‌ അവിടുത്തെ പ്രധാന കുഴപ്പം. അതെങ്ങനെ നമ്മളെ ബാധിക്കും എന്ന് ചോദിച്ചാല്‍ അവര്‍ പഠിക്കുന്ന അഭ്യാസങ്ങള്‍ പ്രയോഗിക്കുന്നത് നമ്മുടെ നെഞ്ചത്താണല്ലോ.

    മറുപടിഇല്ലാതാക്കൂ
  2. പി.ആര്‍.രഘുനാഥിന്റെ ഈ സമകാലിന വാര്‍ത്ത അവോലോകനം വളരെ ഗുണകരമായ ഓണാണ്‌ . പക്ഷെ ഈ ബ്ലോഗ്ഗിനെ മറ്റു ബ്ലോഗേഴ്സ് ( വായനക്കാര്‍ ) കാണാതെ പോകുന്നത് ഖേദകരം താന്നേ

    മറുപടിഇല്ലാതാക്കൂ