2008, ഡിസംബർ 31, ബുധനാഴ്‌ച

ശരീരത്തെ ഭയക്കുന്ന മലയാളി


കാനായി കുഞ്ഞിരാമന്റെ കലയെയും ജീവിതത്തെയും വിലയിരുത്തുന്നു എ ടി മോഹന്‍രാജ് (സമകാലികമലയാളം ) ശരീരത്തെ ഭീതിയോടെ കാണുന്ന സാംസ്കാരികാന്തരീക്ഷമാണ് കേരളത്തില്‍എന്നും ശരീരത്തെ ആകെ പൊതിഞ്ഞു മോഹവസ്തുവാക്കി മാറ്റി മലയാളി എന്നും മോഹന്‍രാജ് എഴുതുന്നു.എന്നിട്ടും ശരീരം പലപ്പോഴും ആക്രമണത്തിനു ഇരയായിതീരുന്നു. കാനായിയുടെ ശില്പങ്ങള്‍ശരീരം എന്ന അടിസ്ഥാന യാഥാര്‍ത്ഥ്യം പ്രേക്ഷകര്‍ക്ക്‌ വെളിവാക്കുന്നു. കാനയിയുമായി അഭിമുഖവുംഉണ്ട്. പുതുവര്‍ഷം യുദ്ധഭീതിയുടെതാണ് എന്ന് വിലയിരുത്തുന്നു വിശ്വനാഥന്‍തമ്പി. സാഹിത്യത്തിനുള്ളനോബല്‍ സമ്മാനം നേടിയ ലെ ക്ലസിയോ പുരസ്കാരം സ്വീകരിച്ചു നടത്തിയ പ്രഭാഷണവും ഈലക്കത്തില്‍ തന്നെ.
എലൂരിലെ പരിസ്തിതി സമരങ്ങളില്‍ പരിഷത്തിന്റെ ഇടപെടല്‍എന്തുകൊണ്ട് ദുര്‍ബലമായി എന്ന് സംശയിക്കുന്നു പുരുഷന്‍ ഏലൂര്‍. (മാതൃഭൂമി) സോളിഡാരിറ്റിയുംപ്രതിസ്ഥാനത്ത് തന്നെ.എന്‍.പി ഗോപികൃഷന്‍ എഴുതിയ കോങ്കണ്ണന്‍ എന്ന നല്ല കവിതയും .കാഴ്ചകളെല്ലാം വക്രീകരിച്ചതിനാല്‍ ബഹിഷ്ക്രിതനാകുന്ന ഒരാള്‍. കാഴ്ചകളുടെ വക്രീകരണം മലയാളിയെ സംബന്ധിച്ച് ശരിയുമാണ്. ബ്ലോഗില്‍ ഏറനാടന്‍ ആണ്.നടി ശ്രീവിദ്യയാണ് കവര്‍ പേജില്‍. ആഫോട്ടോയുടെ ചരിത്രം വിശദീകരിക്കുന്നു രസ്സാക്ക് കോട്ടക്കല്‍. വൈക്കം മുരളി ,ജെരാല്ദ് മാര്‍ട്ടിന്‍ രചിച്ചഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസ്- ലൈഫ് എന്ന പുസ്തകം വായിക്കുന്നുമുണ്ട്‌. പഴയ പോട്ട നിയമംപുതിയ പേരില്‍ കൊണ്ടുവരികയാണ് കേന്ദ്ര സര്‍ക്കാര്‍ എന്ന് എം.പ്രശാന്ത്. (ദേശാഭിമാനി)മുംബൈആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ യു.പി.സര്‍ക്കാര്‍ അവതരിപ്പിച്ച നിയമ ത്തില്‍ പോട്ടവ്യവസ്ഥകള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബഷീറിന്റെ പാത്തുമ്മയുടെ ആട് പുനര്‍ വായിക്കുന്നുഇ.പി.രാജഗോപാലന്‍. ഈ നോവല്‍ തീറ്റയുടെ പുസ്തകമാണ്. പക്ഷെ, ഇത്തരം വായനകള്‍ ഈനോവലിന് മുന്‍പും ഉണ്ടായിട്ടുണ്ട്.
വായനക്കാര്‍ക്ക് നവവത്സരാശംസകള്‍.

2008, ഡിസംബർ 24, ബുധനാഴ്‌ച

ബിനോയ് വിശ്വം കവിത എഴുതുമ്പോള്‍......


ബിനോയ് വിശ്വത്തിന്റെ കവിത "ഭരണം" പുതിയ സമകാലിക മലയാളം വാരികയില്‍. ."ഭരണം രണം ആണ് "എന്ന് തുടങ്ങുന്ന കവിതയില്‍ " ജനവും ആധിപത്യവും തമ്മിലുള്ള രണം " എന്ന്അദ്ദേഹം എഴുതുന്നു. ഏതായാലും പ്രയോഗവും സിദ്ധാന്തവും തമ്മിലുള്ള സംഘര്‍ഷം ഈ കവിതയില്‍കാണാം. തന്റെ ആശയങ്ങള്‍ എഴുതി കവിത എന്ന ശീര്‍ഷകത്തിന്നടിയില്‍ ചേര്‍ത്താല്‍ അത് കവിതആകുമോ? തീര്‍ച്ചയായും വായനക്കാര്‍ക്ക് സംശയം തോന്നാം. അതുകൊണ്ട് കവിത എഴുതിപത്രാധിപര്‍ക്ക് അയക്കുമ്പോള്‍ അതില്‍ വിതയുണ്ടോ എന്ന് ഈ കവി സ്വയം പരിശോധിക്കുന്നത് നന്നായിരിക്കും. കെ പി അപ്പനെ കുറിച്ചുള്ള ഓര്‍മ നിറഞ്ഞു നിലക്കുന്നു ഈലക്കത്തില്‍ .അപ്പന്‍ സാറിന്റെ ശിഷ്യന്മാരും സഹപ്രവര്‍ത്തകരും ഓര്‍മ പങ്കുവക്കുന്നു.പി.സോമന്‍, പി.കെ .രാജശേഖരന്‍, എന്‍. രേണുക, ടി കെ സന്തോഷ് കുമാര്‍ , പ്രസന്നരാജന്‍ തുടങ്ങിയവര്‍ തെളിവുള്ള ഭാഷയില്‍ അപ്പന്‍ മാഷിനെ കുറിച്ച്എഴുതുന്നു . പ്രധാനപെട്ട മറ്റൊരു ലേഖനം ബിസേതുരാജിന്റെതാണ്. " അഭയ കേസ് അട്ടിമറിക്കാന്‍ കത്തോലിക്കാ സഭ രംഗത്ത് "എന്നലേഖനം മുന്നോട്ടു വയ്ക്കുന്നത് സഭ ആരുടെ പക്ഷത്തു എന്ന ചോദ്യമാണ് . ഇരയുടെയോവേട്ടക്കാരുടെയോ? ഉത്തരം സഭയുടെ വര്‍ത്തമാനകാല നിലപാടുകള്‍ പരിശോധിക്കുന്ന ആര്‍ക്കുംലഭിക്കും. എല്ലാം മായ.കച്ചവടം. കുഞ്ഞാടുകള്‍ക്ക് കുരിശും. ഗബ്രിയേല്‍ ഗാര്സ മാര്‍കേസിന്റെ ജീവചരിത്ര പുസ്തകത്തെ കുറിച്ചു എസ്.ജയചന്ദ്രന്‍ നായര്‍.ജെരാല്‍ദ് മാര്‍ട്ടിന്‍ ആണ് രചയിതാവ്. പതിനേഴു വര്‍ഷങ്ങള്‍ ഇതിനായി അദ്ദേഹം ചെലവിട്ടു.

2008, ഡിസംബർ 23, ചൊവ്വാഴ്ച

രതി പാപമല്ല


"രതി പാപമാണെന്ന് എനിക്ക് തോന്നിയിട്ടില്ല. രതി പാപമാണെന്ന പാഠം ഞാന്‍ മതത്തില്‍ നിന്നും ഉള്‍ക്കൊണ്ടിട്ടില്ല. യേശു എനിക്ക് ദൈവമല്ല. സുഹൃത്തും വിപ്ലവകാരിയുമാണ്. യേശു സ്ത്രീ വിരോധിയല്ല എന്ന് എനിക്ക് ഉറപ്പാണ്‌. പിന്നെ എന്തിനാണ് ഇവിടെ പെണ്ണ് കെട്ടാത്ത അച്ചന്മാരും കല്യാണം കഴിക്കാത്ത കന്യാസ്ത്രീകളും ഉണ്ടാകുന്നത്...?രക്തവും മാംസവും ഉള്ള മനുഷ്യ ജീവികള്‍ക്കൊക്കയും കാമവും ഉണ്ടാകും".കഥാകാരി ഗ്രേസ്സി,തനൂജയുമായി സംസാരിക്കുന്നു പുതിയമാതൃഭുമി വാരികയില്‍. കുടുംബം,സെക്സ്, ഫെമിനിസം ,എഴുത്ത് തുടങ്ങി ജീവിതത്തിന്റെ സമസ്തമേഖലകളും സംഭാഷണത്തില്‍ കടന്നുവരുന്നു.എടുക്കുന്ന നിലപാടുകളിലെ ആര്‍ജവം ഗ്രേസ്സിയുടെമുഖമുദ്രയാണ്. സൌദിയില്‍ എന്തുകൊണ്ട് സിനിമാശാലകള്‍ ഇല്ല എന്ന ചര്‍ച്ചയും ലക്കത്തില്‍തന്നെ. മതം കലയില്‍ ഇടപെടുന്ന രീതി തന്നെ അത്. പക്ഷെ,ഹൈഫ അല്‍ മന്സൂരും അബ്ദുള്ള അല്‍അയാഫും മറ്റും അവിടെ സിനിമ എടുക്കുന്നുണ്ട്. അവ ലോകശ്രദ്ധ ആകര്‍ഷിക്കുന്നുമുണ്ട്. പക്ഷെ,അവിടെ തിയേറ്ററുകള്‍ ഇല്ല.വ്യാജ സി ഡി കളെ ഉള്ളു എന്നും ലേഖകന്‍. മാര്‍ക്സിസ്റ്റ്ദാര്‍ശനികന്‍ സമീര്‍ അമീന്‍ തന്റെ ദര്ശനം ആഗോള സാമ്പത്തിക പ്രതിസന്ധിയുടെപശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്നു. വികൃത മാര്‍ക്സിസം, ബദല്‍, സാമൂഹിക നിയോജക മണ്ഡലംതുടങ്ങിയ പരികല്പനകള്‍ പരിശോധിക്കപ്പെടുന്നു. രേഖ കെ എഴുതിയ കഥ "മാലിനി തിയറ്റെര്സ്"തീര്‍ത്തും ദുര്‍ബലമായ കഥയാണ്‌. പ്രമേയത്തിലോ ആഖ്യനത്തിലോ യാതൊരു പുതുമയുംഇല്ലാത്ത കഥ. വാരിക ഓരോ ആഴ്ചയിലേയും മികച്ച ബ്ലോഗ് തിരഞ്ഞെടുക്കാറുണ്ട്. "തുറന്നിട്ട വലിപ്പുകള്‍" ആണ് ആഴ്ച .ബുഷിന്റെ ഇറാഖ് സന്ദര്‍ശനവും തതരിന്റെ ചെരുപ്പു കൊണ്ടുള്ള ഏറുംആണ് ബ്ലോഗില്‍. ഇതേ സംഭവം ദേശാഭിമാനി വാരിക കുറേകൂടി കൃത്യമായി നിരീക്ഷിക്കുന്നു. "രോഷത്തിന്റെ പാദുകതിനു പാകമായ മുഖം "എന്ന ശീര്‍ഷകത്തില്‍. അധിനിവേശ സേനയുടെക്രുരതകളില്‍ മരിച്ചവരെ മാത്രം ഓര്‍ത്തു കൊണ്ടല്ല, ഇനി പിറക്കാനിരിക്കുന്ന കുഞ്ഞുങ്ങളെ കൂടിഓര്‍ത്താണ് തദര്‍ ചെരുപ്പ് എറിഞ്ഞത്. വര്‍ഷത്തെ കഥകളെ അവലോകനം ചെയ്യുകയാണ്കടത്തനാട് നാരായണന്‍. നല്ല കഥകള്‍ കുറവാണെന്നും എം മുകുന്ദന്‍, സി വി ബാലകൃഷ്ണന്‍ .കെ പിരാമനുണ്ണി തുടങ്ങിയവരില്‍ നിന്നൊന്നും വര്‍ഷം നല്ല കഥകള്‍ ഉണ്ടായില്ലെന്നും ലേഖകന്‍. രേഖയുടെ കഥയെ ഇതിനോട് കൂട്ടിച്ചേര്‍ത്ത് വായിക്കേണ്ടതാണ്. കഴിഞ്ഞ ആഴ്ച നമ്മോടു വിട പറഞ്ഞപ്രശസ്ത വിമര്‍ശകന്‍ കെ പി അപ്പനെ സ്മരിക്കുകയാണ് വി സുകുമാരന്‍ ദേശാഭിമാനിയില്‍. മാതൃഭുമിയിലാകട്ടെ ആഷാമേനോന്റെ ഓര്‍മക്കുറിപ്പും.

2008, ഡിസംബർ 14, ഞായറാഴ്‌ച

പര്‍ദ അനിസ്ലാമികം





ഡിസംബര്‍ ലക്കം പച്ചക്കുതിരയില്‍ എം എന്‍ കാരശ്ശേരിയുമായി റാഫി നടുവണ്ണൂര്‍ നടത്തിയസംഭാഷണത്തില്‍ കരശ്ശേരിമാഷ് പര്‍ദ്ദ അനിസ്ലാമികമാണെന്ന് അഭിപ്രായപ്പെടുന്നു. അദ്ദേഹംപറയുന്നു. "സത്രീയുടെ വ്യക്തിത്വത്തെ പര്‍ദാക്കുള്ളില്‍ കുഴിച്ചുമൂടുന്നതില്‍ എതിര്‍പ്പുണ്ട്. മുഖം മറക്കാന്‍ ഏത് ഇസ്ലാം മതത്തിലാണ് പറഞ്ഞിട്ടുള്ളത്..? ഇപ്പോള്‍ മുഖം മൂടിയനടപ്പ്. പര്‍ദ്ദ അനിസ്ലാമികമാണ്. പര്‍ദ്ദ എന്ന പദം പോയിട്ട് പ എന്ന ഒരക്ഷരം പോലും അറബിയിലില്ല. "കൃത്യമായ നിരീക്ഷണങ്ങള്‍ ധാരാളമുള്ള സംഭാഷണത്തില്‍ ജമാഅത്തെ ഇസ്ലാമിയും പ്രതികൂട്ടിലാണ് .മരണത്തെ കുറിച്ചുള്ള ദാര്‍ശനിക ലേഖനങ്ങള്‍ കൊണ്ടും ലക്കം സമൃദ്ധമാണ്. മരണത്തെ മുഖാമുഖം കണ്ട അബ്ദുല്‍ ജബ്ബാറിന്റെ അനുഭവങ്ങളും വായിക്കാം. കൂടാതെ പൌലോകൊയ്‌ലോ എഴുതിയ പുതിയ കഥയുമുണ്ട്. madhyamam വാരികയില്‍ ബി രാജീവന്‍ വിശകലംചെയ്യുന്നത് ഭീകരത ഉല്പാദിപ്പിക്കുന്ന അമിത ദേശിയത പാകിസ്താന്‍ വിരുദ്ധവും മുസ്ലിം വിരുദ്ധവുംആണെന്നാണ്‌. ഇതു ഹിന്ദു-മുസ്ലിം തീവ്രവാദത്തിനു ആക്കം കൂട്ടും. അഭയ കേസിനെ വിശകലനം ചെയ്തുകൊണ്ട് കെ.സി വര്‍ഗീസ്‌ കത്തോലിക്കാ സഭയുടെ ലൈംഗിക അടിച്ചമര്‍ത്തലുകളെ കുറിച്ചുഎഴുതുന്നു. എം.എം. സചീന്ദ്രന്റെ "kunnathupaalam" എന്ന കവിത പാലം എന്നപ്രതീകത്തിലൂടെ കാലത്തിന്റെ മാറ്റങ്ങളെ സൂചിപ്പിക്കുന്നു. സമകാലികമലയാളം രാജ്യാന്തര സിനിമ പതിപ്പാണ്‌.തുര്‍ക്കി-ഇറാനിയന്‍ സിനിമകളുടെ മത,രാഷ്ട്രീയ പശ്ചാത്തലംമലയാളസിനിമയുടെ വര്ത്തമാനം ,അഭിനയത്തിന്റെ ശരീരഭാഷ തുടങ്ങി സിനിമയെ സമഗ്രമായിവിലയിരുത്തുന്നു. ,

2008, ഡിസംബർ 10, ബുധനാഴ്‌ച

ഇ -പുസ്തകങ്ങളും ഭീകരതയുടെ രാഷ്ട്രീയവും


ഭീകരാക്രമണത്തില്‍ മരിച്ച സന്ദീപിന്റെ അച്ഛനും മുഖ്യമന്ത്രിയും തമ്മിലുള്ള പ്രശ്നം മാദ്ധ്യമങ്ങളില്‍ നിറഞ്ഞിരുന്നു പോയ ആഴ്ച. ആടിനെ പട്ടിയാക്കുന്ന തരത്തില്‍ വി എസിനെ വളച്ചൊടിക്കുകയാണ് പത്രങ്ങള്‍ ചെയ്തതെന്ന് പുതിയ "സമകാലിക മലയാളം വാരിക". അതിന്റെ മുഖ പ്രസംഗത്തില്‍ എസ് ജയചന്ദ്രന്‍ നായര്‍ വളരെ ശക്തമായ ഭാഷയില്‍ ഈ പ്രവണതയെ വിമര്‍ശിക്കുന്നു. പക്ഷം പിടിക്കാതെ തുറന്നെഴുതുന്നു. ഈ ഭീകര ആക്രമണത്തിന്റെ രാഷ്ട്രീയമാണ് പുതിയ ദേശാഭിമാനി വാരിക വിശകലനം ചെയ്യുന്നത്. ആര്‍ക്കാണ് ഇതുകൊണ്ട് ഗുണം എന്നചോദ്യത്തിന് ബി ജെ പ്പിക്ക്എന്നാണ് ഉത്തരം.മാതൃഭൂമി ഇത്തവണ സിനിമക്ക് കൂടുതല്‍ ഇടം നല്കിയിരിക്കുന്നു.ബാബു ഭരദ്വാജിന്റെ "സിനിമയും ജീവിതവും" വേറിട്ട വായനാനുഭവം തന്നെ. വി എസ് അനില്‍കുമാറിന്റെ കഥ "ഇതു ഞാനുംനീയും തമ്മിലുള്ള സ്വകാര്യം മാത്രം " നിലവിലുള്ള കമ്മ്യൂണിസ്റ്റ് ജീവിതാവസ്ഥയെ കളിയാക്കുന്നു.ഭാഷാപോഷിണി എം ടി യിലൂടെ നിര്‍മാല്യം സിനിമാനുഭവങ്ങള്‍ ഓര്‍മ്മിക്കുന്നു."ഇ-വായനയും ഇ-പുസ്തകങ്ങളും "എന്ന വി കെ ആദര്‍ശിന്റെ ലേഖനം ശ്രദ്ധേയമാണ്. വരാനിരിക്കുന്ന കാലത്തിന്റെ വായന ഇ-വായനയാണെന്ന്അദ്ദേഹം പറയുന്നു.ഈ ലക്കത്തില്‍ത്തന്നെ ഇന്ദുമേനോന്റെ കഥ "ചക്ളിയന്‍ " ഉണ്ട്. ക്രാഫ്റ്റ് എന്തെന്ന് വായനക്കാര്‍ക്ക് ആഴത്തില്‍ പിടികിട്ടും ഈ നല്ല കഥ വായിച്ചാല്‍.