2009, ഏപ്രിൽ 9, വ്യാഴാഴ്‌ച

വലതിന് പതിനേഴ്‌ ; ഇടതിന് മൂന്ന്.


പ്രവചനങ്ങളെ, പ്രത്യേകിച്ച് തെരഞ്ഞെടുപ്പ് പ്രവചനങ്ങളെ അവിശ്വസിക്കാം. പക്ഷെ, അതിന്റെസാധ്യതകളെ തള്ളിക്കളയരുത്. ജനങ്ങള്‍ക്കിടയിലൂടെ ,അവരുടെ അഭിപ്രായങ്ങളിലൂടെ യാത്രപോകുന്ന ഒരു മാധ്യമ പ്രവര്‍ത്തക തീര്‍ച്ചയായും ചില നിഗമനങ്ങളില്‍ എത്തിച്ചേരും. പ്രവചനസ്വഭാവമുള്ള നിഗമനങ്ങള്‍.പ്രത്യേകിച്ച് കേരള -ദേശീയ രാഷ്ട്രീയം തീരെ ചര്‍ച്ച ചെയ്യപ്പെടാത്ത ഈതെരഞ്ഞെടുപ്പില്‍. ഈ സംഗതികള്‍ തന്നെയാണ് ഈ ആഴ്ച പുറത്തിറങ്ങിയ സമകാലിക മലയാളംവാരികയും മാതൃഭൂമി വാരികയും മുന്നോട്ടു വയ്ക്കുന്നത്. ഇടതുപക്ഷത്തിന്റെ പരാജയം ഉറപ്പിക്കുന്നുസമകാലികമലയാളം. കാസര്‍കോട്, ആറ്റിങ്ങല്‍ ,ആലത്തൂര്‍ എന്നി ഉറച്ച സീറ്റുകള്‍ എല്‍.ഡി.എഫിന്. ഒന്നുകൂടിനേടിയേക്കാം ഒരു പക്ഷെ. വയനാട് മുരളിക്ക്. തിരുവനതപുരത്ത് നാടാര്‍, ദളിത് വോട്ടുകള്‍ പിടിച്ചാല്‍വിജയം ഇടതിന്. മലപ്പുറം വലതിന്റെ കൂടെ. പതിനേഴ്‌ സീറ്റുകള്‍ വലതിന് ഉറപ്പിക്കുന്നു ജി.നിര്‍മല. അട്ടിമറികള്‍ സംഭവിച്ചില്ലെങ്കില്‍ എന്ന മുന്‍‌കൂര്‍ ജാമ്യത്തോടെ.
ഗഹനമായ തെരഞ്ഞെടുപ്പ് വിശകലനം നടത്തുന്നു പി .കെപ്രകാശ് മാതൃഭൂമിയില്‍ . ജാതി മത രാഷ്ട്രീയം ഇടതുപക്ഷത്തിനെപോലും ഗ്രസിക്കുമ്പോള്‍ (ഈ കാര്യത്തില്‍വലതിന്റെ കാര്യം പറയാനേയില്ല) ഇ.എം.എസിനെന്തു പ്രസക്തി എന്ന ചോദ്യം. ഇടതുമുന്നണിഎന്നത് താല്‍കാലിക രാഷ്ട്രീയ നേട്ടത്തിനുള്ള സംവിധാനമല്ല. മറിച്ച് ജനകീയ പ്രശ്നങ്ങള്‍ഏറ്റെടുക്കാനുള്ള സമരമുന്നണിയാണ്. (ഇ.എം.എസ്).പക്ഷെ, ഇപ്പോഴത്തെ ഇടതുമുന്നണി ,അതിന്റെഅവസ്ഥ.പി.ഡി.പി.യുടെ പിന്തുണ.എല്ലാം കൂടിചേരുമ്പോള്‍ കേരളം ഇരുട്ടിലേക്ക്. പിണറായിവിജയന് , ഇ.എം.എസ്. ആകാനാകുമോ അല്ലെ?ഇടതു ബദലിന് വി.എസിനെ വിശ്വസിക്കാന്‍ആവില്ലെന്ന് പി.സുരേന്ദ്രന്‍. പക്ഷെ,ഈ ആശയം രൂപപ്പെടാന്‍ വി.എസിന്റെ ഇടപെടലുകള്‍കാരണമായിട്ടുണ്ട്. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍. മുഖ്യമന്ത്രി എന്ന നിലയില്‍ അദ്ദേഹത്തിന്റെമൌനം സംശയങ്ങള്‍ ഉയര്‍ത്തുന്നു. ബ്ലോഗനയില്‍ ഇത്തവണ നിരക്ഷരന്റെ പോസ്റ്റാണ്.
ഈ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം ശുഭപ്രതീക്ഷയിലാണെന്ന്ദേശാഭിമാനി വാരിക. മലപ്പുറം വീണ്ടും ചുവക്കുന്നു. ദേശീയമായി മൂന്നാം മുന്നണിയുടെ പ്രസക്തിവര്‍ധിക്കുന്നു. മലപ്പുറത്തിന്റെ രാഷ്ട്രീയം വിശകലനം ചെയ്യുന്നു അസീസ്‌ തുവൂര്‍.ഡോക്ടര്‍കെ.എന്‍.പണിക്കരുമായി പി.പി.ഷാനവാസ് ഇടതുപക്ഷത്തിന്റെ ദശകത്തെപറ്റി ,പ്രസക്തിയെ പറ്റി സംസാരിക്കുന്നു. ഈ അഭിമുഖത്തിന്റെ തുടര്‍ച്ച മാതൃഭൂമിയിലും ഉണ്ട്.

4 അഭിപ്രായങ്ങൾ:

  1. അജ്ഞാതന്‍2009, ഏപ്രിൽ 9 8:58 PM

    അങ്ങിനെ എത്രയെത്ര പ്രവചനങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  2. വലതിന് നാലു ; ഇടതിന് പതിനാറു ഇതാണ് ശരി .

    മറുപടിഇല്ലാതാക്കൂ
  3. അജ്ഞാതന്‍2009, ഏപ്രിൽ 10 8:49 PM

    @പാവപ്പെട്ടവന്‍

    ഇടതിന് 16 പോരാല്ലോ 19 എങ്കിലും കിട്ടില്ലേ പാവപ്പെട്ടവനേ ? അമ്മാതിരി പ്രകടനമായിരുന്നില്ലേ കാഴ്‌ച്ചവെച്ചത്.
    കേരത്തിലൊന്നുമല്ലേ ജീവിക്കുന്നത് ? കഷ്ടം.

    ഇങ്ങനാവണം അണികളെന്ന് വെച്ചാല്‍. ത്ഫൂ.....

    മറുപടിഇല്ലാതാക്കൂ
  4. അജ്ഞാതന്‍2009, ഏപ്രിൽ 11 10:43 AM

    shariyaanu 19 idathinum onnu ncpykkum

    മറുപടിഇല്ലാതാക്കൂ