
പതിനഞ്ചാം ലോകസഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം പൂര്‍ത്തിയായി. ഇനിവിശ്രമത്തിന്റെ നാളുകള്‍.പിന്നെ,വിധി പ്രഖ്യാപനം. അതുകൊണ്ടുതന്നെ ഈ ആഴ്ച പുറത്തിറങ്ങിയവാരികകള്‍ തെരഞ്ഞെടുപ്പിനെ അവലോകനം ചെയ്യുകയും അതിന്റെ രാഷ്ട്രീയം സമഗ്രമായിത്തന്നെവിലയിരുത്തുകയും ചെയ്യുന്നു. ഇടതുപക്ഷത്തിനെ,പ്രത്യേകിച്ചും സി.പി.എമ്മിനെ നിശിതമായിവിമര്‍ശിക്കുന്നു സമകാലിക മലയാളം. മനുഷ്യന്റെ നിലവിളികള്‍ കേള്‍ക്കാത്ത പക്ഷമായി ഇടത് എന്ന്കെ.ഹരിദാസ്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വേറിട്ട ഒരു സ്ഥാനം ഇടതിനുണ്ട്. അത് ജനപക്ഷത്തുനില്‍ക്കുകയും ഇടപെടുകയും ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ആണ്. അതില്‍നിന്നുള്ള വ്യതിചലനംമുന്നണിയെ ദുര്‍ബലപ്പെടുത്തും.വിവിധ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ പരിസരങ്ങളില്ലൂടെകടന്നുപോകുന്നു സമകാലിക മലയാളം ലേഖകര്‍. മുസ്ലിയാക്കന്മാരുടെ കൂടെ പോകുകയാണ്സി.പി.എം. ഇപ്പോള്‍ എന്ന് ഹമീദ് ചേന്നമംഗലൂര്‍ .വ്യവസ്ഥാപിത ,പുരോഗമന നിലപാടുകളില്‍ നിന്നുവ്യതിചലിക്കുന്ന പാര്‍ട്ടിയായി സി.പി.എം. മതപ്രീണനം താല്‍ക്കാലിക ലാഭത്തിനായി മറ്റുള്ളവരെപ്പോലെ അവരും ഉപയോഗിക്കുന്നു. അതുകൊണ്ടുതന്നെ തന്റെ വോട്ട് നിഷേധ വോട്ടാണെന്നുഹമീദ് ചേന്നമംഗലൂര്‍ മാതൃഭൂമി വാരികയില്‍. മാതൃഭൂമിയുടെ കവര്‍സ്റ്റോറിതന്നെ എന്റെ വോട്ട്,എന്റെ രാഷ്ട്രീയം എന്നതാണ്. പ്രമുഖര്‍ തങ്ങളുടെ രാഷ്ട്രീയം വ്യക്തമാക്കുന്നു. കെ.വേണു, ഓ .അബ്ദുറഹിമാന്‍,വി.കെ.ശ്രീരാമന്‍, സേതു, ജ്യോതി നാരായണന്‍, കെ.കെ.കൊച്ചുതുടങ്ങി ഒരു നീണ്ട നിരതന്നെയുണ്ട്. എന്‍.ഡി.എഫിനെക്കുറിച്ചുള്ള തന്റെ അഭിപ്രായംപഴയതുതന്നെയെന്നു യുത്ത് ലീഗ് പ്രസിഡന്റ് കെ.എം.ഷാജി.ജനാധിപത്യം ,മതേതരത്വം എന്നിവയ്ക്ക് യാതൊരു വിലയും കല്‍പ്പിക്കാത്ത എന്‍.ഡി.എഫിന്റെ പ്രത്യയ ശാസ്ത്ര പെടോള്‍ ടാങ്ക് ജമാഅത്തെഇസ്ലാമിയാണ്. അതിനെ എന്തുകൊണ്ട് സി.പി.എം. തള്ളിപ്പറയുന്നില്ല എന്ന് അദ്ദേഹം ചോദിക്കുന്നു.
ചോദ്യം പ്രസക്തം തന്നെ. പക്ഷെ, എന്‍.ഡി.എഫിന്റെ വോട്ടുകള്‍ സ്വീകരിച്ചുകൊണ്ടല്ല ഈ വാദം ഉയര്‍ത്തേണ്ടത്.
ഭാഷാപോഷിണിയുടെ ഈ ലക്കത്തിന്റെ ആകര്‍ഷണീയത കന്നഡ സിനിമയിലെ സമാന്തരപ്രവാഹത്തിന്റെ ശക്തനായ വക്താവ് ഗിരിഷ് കാസറവള്ളിയുമായുള്ള അഭിമുഖമാണ്. സിനിമയോടുള്ള തന്റെ സമീപനം അദ്ദേഹം തുറന്നു പറയുന്നു ഈ ദീര്‍ഘ അഭിമുഖത്തില്‍. എം.ടി.വാസുദേവന്‍ നായര്‍പക്ഷെ,ഓര്‍മിക്കുന്നത് താന്‍ തിരക്കഥ എഴുതി ഹരിഹരന്‍ സംവിധാനം ചെയ്ത നഖക്ഷതങ്ങളിലുടെ മുഖ്യ ധാരയിലെത്തിയ മോനിഷ എന്ന നടിയുടെ സിനിമപ്രവേശവും അകാലത്തിലുള്ള അവരുടെവേര്‍പ്പാടുമാണ്. മനോഹരമായ ആഖ്യാനം .ജോണ്‍ എബ്രഹാമിന്റെ അഗ്രഹാരത്തിലെ കഴുതൈ എന്നസിനിമയുടെ കഥാസാരവും ഈ ലക്കത്തില്‍ ഉണ്ട്.
ആശംസകള്‍..
മറുപടിഇല്ലാതാക്കൂ