
ഇസ്ലാം മതം ഒരു സമ്പൂര്‍ണ ജീവിത വ്യവസ്ഥ ആണെന്ന് പറയുമ്പോഴും അത് കലയെ അതിന്റെശരീരത്തില്‍നിന്നു മാറ്റി നിറുത്തുന്നത് എന്തുകൊണ്ട്?സിനിമ ഹറാം ആകുന്നതു എന്തുകൊണ്ട്? മുസ്ലിംപൌരോഹിത്യം ആണ് ഇതിലെ പ്രതികള്‍. മമ്മൂട്ടിയും സിദ്ദിക്കും മാമുക്കോയയും പിന്നെ മറ്റുപലരുംസജീവമായി ഇടപെടുന്ന ഈ മാധ്യമത്തില്‍ പക്ഷെ, മറ്റു ചില ചെറിയ മുസ്ലിം കലാകാരന്മാര്‍ഇടപെടുമ്പോള്‍ സമുദായം അവരെ ഒറ്റപ്പെടുത്തുന്നു. പഴയകാലം എന്നും പുതിയത് എന്നും ഈഅവസ്ഥക്ക് വ്യത്യാസമൊന്നുമില്ല. ദരിദ്ര കലാകാരന്മാരെയാണ് സമുദായം വേട്ടയാടുന്നത്. പണംഅവിടെയും അളവുകോലാകുന്നു.പാഠം ഒന്ന്ഒരുവിലാപം, കഥാവശേഷന്‍ തുടങ്ങിയ ചലച്ചിത്രങ്ങളുടെസ്റ്റില്‍ ഫോട്ടോഗ്രാഫര്‍, സിനിമാ-നാടകനടന്‍ തുടങ്ങിയ നിലയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കാദര്‍കൊച്ചന്നൂര്‍ തന്റെ കലയും ജീവിതവും വായനക്കാരുമായി പങ്കുവക്കുന്നു മാതൃഭൂമി വാരികയില്‍. ഒരുകലകാരനായതുകൊണ്ടുമാത്രം കുടുംബവും സമുദായവും ഒറ്റപ്പെടുത്തിയ ജീവിതത്തിന്റെ ശ്ലഥചിത്രം. ഒരുനല്ല ഡിജിറ്റല്‍ കാമറ വാങ്ങാന്‍ പണമില്ലാത്ത അവസ്ഥ. കാദര്‍ തുടരുന്നു."ഈ സമയത്തു ചിലലോണിനു വേണ്ടി ഞാന്‍ ശ്രമിച്ചു. ജമാ അത്തെ ഇസ്ലാമിയും കേരള നദ്വത്തുല്‍ മുജാഹിദീനും പലിശരഹിത വായ്പകള്‍ നല്‍കാറുണ്ട്. രണ്ടുകൂട്ടരെയും ഞാന്‍ സമീപിച്ചു. സിനിമ പിടിക്കാനുള്ള ക്യാമറക്ക്‌ലോണ്‍ തരില്ലെന്ന് അവര്‍ പറഞ്ഞു. അവരുടെ സമ്മേളനങ്ങള്‍ക്ക് ഞാന്‍ ഫോട്ടോ എടുത്തിട്ടുണ്ട്. മാധ്യമം ഫോട്ടോ അവാര്‍ഡും എനിക്ക് ലഭിച്ചിട്ടുണ്ട്. എന്റെ ഫോട്ടോ പറ്റുമെങ്കില്‍ പിന്നെ എന്തുകൊണ്ട്സഹായിച്ചുകൂടാ?" ഇത്തരം അനുഭവങ്ങള്‍ ഒരു കാദറിന്റെ മാത്രം അല്ലല്ലോ. കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തിലെ മൂന്ന് വ്യത്യസ്ത കലാപ സന്ദര്‍ഭങ്ങള്‍ അടയാളപ്പെടുത്തിയ സിനിമകളാണ് ഫോട്ടോഗ്രാഫര്‍ , തലപ്പാവ് ,ഗുല്‍മോഹര്‍ എന്നിവ. ഈ സിനിമകളെ വായിക്കുന്നു കെ.പി.ജയകുമാര്‍. ആദ്യരണ്ടു ചിത്രങ്ങള്‍ ചരിത്രാഖ്യാനങ്ങള്‍ ആകുമ്പോള്‍ ഗുല്‍ മോഹര്‍ അങ്ങനെ ആകുന്നില്ല.
പുതിയ സമകാലിക മലയാളം വാരിക തെരഞ്ഞെടുപ്പ് പതിപ്പാണ്. ഓരോമണ്ഡലത്തിലെയും രാഷ്ട്രീയ അവസ്ഥ വിശകലനം ചെയ്ത്അവിടെ വിജയിക്കാന്‍ ഇടയുള്ളസ്ഥാനാര്‍ഥികളെ വാരിക അവതരിപ്പിക്കുന്നു. സുരേഷ് കുറുപ്പ് ,മുല്ലപ്പള്ളി, , പി.ടി.തോമസ്, മുഹമ്മദ്ബഷീര്‍, പി,കെ.ബിജു, രാമചന്ദ്രന്‍ നായര്‍,കെ.വി.തോമസ് എന്നിവര്‍ വിജയ ലിസ്റ്റില്‍ ഉണ്ട്. കാത്തിരുന്നു കാണാം.
വാല്മീകി മഹര്‍ഷിയെയും അബ്ദുല്‍നാസര്‍ മദനിയെയും അവരുടെപൂര്‍വാശ്രമത്തില്‍ താരതമ്യം ചെയ്യുന്നു കെ.രാമന്‍പിള്ള ദേശാഭിമാനി വാരികയില്‍. വാല്മീകി ,നിഷാദന്‍ആയിരുന്നല്ലോ. . എന്നുവെച്ച് രാമായണം മോശമാണെന്ന് ആരെങ്കിലും പറയുമോ?മദനി പഴയതെറ്റുകള്‍ ഏറ്റു പറഞ്ഞു മതേതര നിലപാടുകള്‍ എടുക്കുന്നു. അപ്പോള്‍ മദനിയെ തള്ളിപറയാന്‍പാടുണ്ടോ? കൊള്ളാം. നല്ല താരതമ്യം. അതും ദേശാഭിമാനിയില്‍. എഴുതുന്നത് ആര്‍.എസ്. എസ് രക്തംസിരകളിലൂടെ ഇപ്പോഴും ഒഴുകുന്ന രാമന്‍ പിള്ളയും. ആനന്ദ ലബ്ധിക്കിനി എന്ത് വേണം.........!
ആനുകാലികങ്ങളെ വല്ലാണ്ടു സ്പര്‍ശിക്കുന്ന എഴുത്താണ് മാഷിന്‍റെ ഞാന്‍ സ്ഥിരം വായിക്കുന്ന ഈ ബ്ലോഗ് വര്‍ത്തമാനകാലം പച്ചയായി തുറന്നു കാട്ടുന്നു .
മറുപടിഇല്ലാതാക്കൂആശംസകള്
ഹിന്ദുവിനും മുസ്ലീമിനും കൃസ്ത്യാനിക്കുമൊക്കെ ഒരേ ചോരയാണെന്ന് പാടി വളർന്നതല്ലേ? എന്നിട്ടെന്താ ആറെസ്സെസ്സുകാരനുമാത്രം ഒരുതരം കെട്ട ചോരയുള്ളതായി പറയുന്നതു?
മറുപടിഇല്ലാതാക്കൂ'കത്തി' കൊല്ലാനുപയോഗിക്കുമ്പോല്‍ മോശമയ ആയുധവും.. കറിക്കരിയുമ്പോല്‍ ഒരു ഉപയോഗ വസ്തുവുമാണു.. അതേ നിലപാടാണു ഇസ്ളാമിനു കലയോടുമുള്ളതു..
മറുപടിഇല്ലാതാക്കൂപുരോഹിതന്മാര് ഇസ്ളാമില്‍ അന്തിമ വാക്കല്ല...
ഛെ കലയോ .. എന്താത്.. അവള്‍ ഇത് വരെ പോയില്ലേ... ?
മറുപടിഇല്ലാതാക്കൂ:)