
ബിനോയ് വിശ്വത്തിന്റെ കവിത "ഭരണം" പുതിയ സമകാലിക മലയാളം വാരികയില്‍. ."ഭരണം രണം ആണ് "എന്ന് തുടങ്ങുന്ന കവിതയില്‍ " ജനവും ആധിപത്യവും തമ്മിലുള്ള രണം " എന്ന്അദ്ദേഹം എഴുതുന്നു. ഏതായാലും പ്രയോഗവും സിദ്ധാന്തവും തമ്മിലുള്ള സംഘര്‍ഷം ഈ കവിതയില്‍കാണാം. തന്റെ ആശയങ്ങള്‍ എഴുതി കവിത എന്ന ശീര്‍ഷകത്തിന്നടിയില്‍ ചേര്‍ത്താല്‍ അത് കവിതആകുമോ? തീര്‍ച്ചയായും വായനക്കാര്‍ക്ക് സംശയം തോന്നാം. അതുകൊണ്ട് കവിത എഴുതിപത്രാധിപര്ക്ക് അയക്കുമ്പോള്‍ അതില്‍ വിതയുണ്ടോ എന്ന് ഈ കവി സ്വയം പരിശോധിക്കുന്നത് നന്നായിരിക്കും. കെ പി അപ്പനെ കുറിച്ചുള്ള ഓര്മ നിറഞ്ഞു നിലക്കുന്നു ഈലക്കത്തില്‍ .അപ്പന് സാറിന്റെ ശിഷ്യന്മാരും സഹപ്രവര്‍ത്തകരും ഓര്മ പങ്കുവക്കുന്നു.പി.സോമന്, പി.കെ .രാജശേഖരന്, എന്‍. രേണുക, ടി കെ സന്തോഷ് കുമാര്‍ , പ്രസന്നരാജന്‍ തുടങ്ങിയവര്‍ തെളിവുള്ള ഭാഷയില്‍ അപ്പന് മാഷിനെ കുറിച്ച്എഴുതുന്നു . പ്രധാനപെട്ട മറ്റൊരു ലേഖനം ബിസേതുരാജിന്റെതാണ്. " അഭയ കേസ് അട്ടിമറിക്കാന്‍ കത്തോലിക്കാ സഭ രംഗത്ത് "എന്നലേഖനം മുന്നോട്ടു വയ്ക്കുന്നത് സഭ ആരുടെ പക്ഷത്തു എന്ന ചോദ്യമാണ് . ഇരയുടെയോവേട്ടക്കാരുടെയോ? ഉത്തരം സഭയുടെ വര്‍ത്തമാനകാല നിലപാടുകള്‍ പരിശോധിക്കുന്ന ആര്ക്കുംലഭിക്കും. എല്ലാം മായ.കച്ചവടം. കുഞ്ഞാടുകള്‍ക്ക് കുരിശും. ഗബ്രിയേല്‍ ഗാര്‍സ മാര്‍കേസിന്റെ ജീവചരിത്ര പുസ്തകത്തെ കുറിച്ചു എസ്.ജയചന്ദ്രന് നായര്‍.ജെരാല്ദ് മാര്ട്ടിന് ആണ് രചയിതാവ്. പതിനേഴു വര്‍ഷങ്ങള്‍ ഇതിനായി അദ്ദേഹം ചെലവിട്ടു.
ബിനോയ് വിശ്വം മാത്രമല്ല സുധാകരമന്ത്രിയും കവിതയെഴുത്തു് നടത്തുന്നുണ്ടല്ലോ. ഇവരുടെ കവിതകള്‍ ഈ മന്ത്രിമാരുടെ മറ്റു പ്രവര്‍ത്തനങ്ങളുടെ നിലവാരം തിരിച്ചറിയാനുള്ള സൂചികയാണു്.
മറുപടിഇല്ലാതാക്കൂഭരണം രണമല്ല,മാരണമാണെന്നായിരുന്നെങ്കില് കുറച്ചുകൂടി യോജിച്ചേനെ
മറുപടിഇല്ലാതാക്കൂഅവലോകനങള് തുടരൂ..
മറുപടിഇല്ലാതാക്കൂനവവത്സാരാശംസകള്..