
"രതി പാപമാണെന്ന് എനിക്ക് തോന്നിയിട്ടില്ല. രതി പാപമാണെന്ന പാഠം ഞാന്‍ മതത്തില്‍ നിന്നും ഉള്‍ക്കൊണ്ടിട്ടില്ല. യേശു എനിക്ക് ദൈവമല്ല. സുഹൃത്തും വിപ്ലവകാരിയുമാണ്. യേശു സ്ത്രീ വിരോധിയല്ല എന്ന് എനിക്ക് ഉറപ്പാണ്. പിന്നെ എന്തിനാണ് ഇവിടെ പെണ്ണ് കെട്ടാത്ത അച്ചന്മാരും കല്യാണം കഴിക്കാത്ത കന്യാസ്ത്രീകളും ഉണ്ടാകുന്നത്...?രക്തവും മാംസവും ഉള്ള മനുഷ്യ ജീവികള്‍ക്കൊക്കയും കാമവും ഉണ്ടാകും".കഥാകാരി ഗ്രേസ്സി,തനൂജയുമായി സംസാരിക്കുന്നു പുതിയമാതൃഭുമി വാരികയില്‍. കുടുംബം,സെക്സ്, ഫെമിനിസം ,എഴുത്ത് തുടങ്ങി ജീവിതത്തിന്റെ സമസ്തമേഖലകളും ഈ സംഭാഷണത്തില്‍ കടന്നുവരുന്നു.എടുക്കുന്ന നിലപാടുകളിലെ ആര്‍ജവം ഗ്രേസ്സിയുടെമുഖമുദ്രയാണ്. സൌദിയില്‍ എന്തുകൊണ്ട് സിനിമാശാലകള്‍ ഇല്ല എന്ന ചര്‍ച്ചയും ഈ ലക്കത്തില്‍തന്നെ. മതം കലയില്‍ ഇടപെടുന്ന രീതി തന്നെ അത്. പക്ഷെ,ഹൈഫ അല്‍ മന്സൂരും അബ്ദുള്ള അല്‍അയാഫും മറ്റും അവിടെ സിനിമ എടുക്കുന്നുണ്ട്. അവ ലോകശ്രദ്ധ ആകര്‍ഷിക്കുന്നുമുണ്ട്. പക്ഷെ,അവിടെ തിയേറ്ററുകള്‍ ഇല്ല.വ്യാജ സി ഡി കളെ ഉള്ളു എന്നും ലേഖകന്‍. മാര്‍ക്സിസ്റ്റ്ദാര്‍ശനികന്‍ സമീര്‍ അമീന്‍ തന്റെ ദര്ശനം ആഗോള സാമ്പത്തിക പ്രതിസന്ധിയുടെപശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്നു. വികൃത മാര്‍ക്സിസം, ബദല്‍, സാമൂഹിക നിയോജക മണ്ഡലംതുടങ്ങിയ പരികല്പനകള്‍ പരിശോധിക്കപ്പെടുന്നു. രേഖ കെ എഴുതിയ കഥ "മാലിനി തിയറ്റെര്സ്"തീര്‍ത്തും ദുര്‍ബലമായ കഥയാണ്. പ്രമേയത്തിലോ ആഖ്യനത്തിലോ യാതൊരു പുതുമയുംഇല്ലാത്ത കഥ. ഈ വാരിക ഓരോ ആഴ്ചയിലേയും മികച്ച ബ്ലോഗ് തിരഞ്ഞെടുക്കാറുണ്ട്. "തുറന്നിട്ട വലിപ്പുകള്‍" ആണ് ഈ ആഴ്ച .ബുഷിന്റെ ഇറാഖ് സന്ദര്‍ശനവും തതരിന്റെ ചെരുപ്പു കൊണ്ടുള്ള ഏറുംആണ് ഈ ബ്ലോഗില്‍. ഇതേ സംഭവം ദേശാഭിമാനി വാരിക കുറേകൂടി കൃത്യമായി നിരീക്ഷിക്കുന്നു. "രോഷത്തിന്റെ പാദുകതിനു പാകമായ മുഖം "എന്ന ശീര്‍ഷകത്തില്‍. അധിനിവേശ സേനയുടെക്രുരതകളില്‍ മരിച്ചവരെ മാത്രം ഓര്‍ത്തു കൊണ്ടല്ല, ഇനി പിറക്കാനിരിക്കുന്ന കുഞ്ഞുങ്ങളെ കൂടിഓര്‍ത്താണ് തദര്‍ ചെരുപ്പ് എറിഞ്ഞത്. ഈ വര്‍ഷത്തെ കഥകളെ അവലോകനം ചെയ്യുകയാണ്കടത്തനാട് നാരായണന്‍. നല്ല കഥകള്‍ കുറവാണെന്നും എം മുകുന്ദന്‍, സി വി ബാലകൃഷ്ണന്‍ .കെ പിരാമനുണ്ണി തുടങ്ങിയവരില്‍ നിന്നൊന്നും ഈ വര്‍ഷം നല്ല കഥകള്‍ ഉണ്ടായില്ലെന്നും ലേഖകന്‍. രേഖയുടെ കഥയെ ഇതിനോട് കൂട്ടിച്ചേര്‍ത്ത് വായിക്കേണ്ടതാണ്. കഴിഞ്ഞ ആഴ്ച നമ്മോടു വിട പറഞ്ഞപ്രശസ്ത വിമര്‍ശകന്‍ കെ പി അപ്പനെ സ്മരിക്കുകയാണ് വി സുകുമാരന്‍ ദേശാഭിമാനിയില്‍. മാതൃഭുമിയിലാകട്ടെ ആഷാമേനോന്റെ ഓര്‍മക്കുറിപ്പും.
നന്ദി സുഹൃത്തേ...
മറുപടിഇല്ലാതാക്കൂഒപ്പം ക്രിസ്തുമസ് ആശംസകള്‍ കൂടി .
തിരിച്ചും....
മറുപടിഇല്ലാതാക്കൂസ്നേഹത്തിന്റെയും ....
സന്തോഷത്തിന്റെയും ....
സമാധാനത്തിന്റെയും ....
നന്മയുടേയും......
ക്രിസ്റ്റുമസ്സ് ആശംസകള്‍ നേരുന്നു...
നന്നായിരിക്കുന്ന്നു.കെ.രേഖയെ മുകുന്ദനെപ്പോലെപ്രമുഖരായ മറ്റു എഴുത്തുകരോട് താരതംയപ്പെടുത്തുവാൻ അയിട്ടില്ല.രേഖ എഴുത്തിന്റെ യാത്ര ആരംഭിച്ചിട്ടേ ഉള്ളൂ.
മറുപടിഇല്ലാതാക്കൂവിശകലനങ്ങള് ഇഷ്ടപ്പെട്ടു വരുന്നു.... നന്ദി....
മറുപടിഇല്ലാതാക്കൂമംഗളാശംസകളോടെ
സന്ദീപ് സലിം