2008, ഡിസംബർ 24, ബുധനാഴ്‌ച

ബിനോയ് വിശ്വം കവിത എഴുതുമ്പോള്‍......


ബിനോയ് വിശ്വത്തിന്റെ കവിത "ഭരണം" പുതിയ സമകാലിക മലയാളം വാരികയില്‍. ."ഭരണം രണം ആണ് "എന്ന് തുടങ്ങുന്ന കവിതയില്‍ " ജനവും ആധിപത്യവും തമ്മിലുള്ള രണം " എന്ന്അദ്ദേഹം എഴുതുന്നു. ഏതായാലും പ്രയോഗവും സിദ്ധാന്തവും തമ്മിലുള്ള സംഘര്‍ഷം ഈ കവിതയില്‍കാണാം. തന്റെ ആശയങ്ങള്‍ എഴുതി കവിത എന്ന ശീര്‍ഷകത്തിന്നടിയില്‍ ചേര്‍ത്താല്‍ അത് കവിതആകുമോ? തീര്‍ച്ചയായും വായനക്കാര്‍ക്ക് സംശയം തോന്നാം. അതുകൊണ്ട് കവിത എഴുതിപത്രാധിപര്‍ക്ക് അയക്കുമ്പോള്‍ അതില്‍ വിതയുണ്ടോ എന്ന് ഈ കവി സ്വയം പരിശോധിക്കുന്നത് നന്നായിരിക്കും. കെ പി അപ്പനെ കുറിച്ചുള്ള ഓര്‍മ നിറഞ്ഞു നിലക്കുന്നു ഈലക്കത്തില്‍ .അപ്പന്‍ സാറിന്റെ ശിഷ്യന്മാരും സഹപ്രവര്‍ത്തകരും ഓര്‍മ പങ്കുവക്കുന്നു.പി.സോമന്‍, പി.കെ .രാജശേഖരന്‍, എന്‍. രേണുക, ടി കെ സന്തോഷ് കുമാര്‍ , പ്രസന്നരാജന്‍ തുടങ്ങിയവര്‍ തെളിവുള്ള ഭാഷയില്‍ അപ്പന്‍ മാഷിനെ കുറിച്ച്എഴുതുന്നു . പ്രധാനപെട്ട മറ്റൊരു ലേഖനം ബിസേതുരാജിന്റെതാണ്. " അഭയ കേസ് അട്ടിമറിക്കാന്‍ കത്തോലിക്കാ സഭ രംഗത്ത് "എന്നലേഖനം മുന്നോട്ടു വയ്ക്കുന്നത് സഭ ആരുടെ പക്ഷത്തു എന്ന ചോദ്യമാണ് . ഇരയുടെയോവേട്ടക്കാരുടെയോ? ഉത്തരം സഭയുടെ വര്‍ത്തമാനകാല നിലപാടുകള്‍ പരിശോധിക്കുന്ന ആര്‍ക്കുംലഭിക്കും. എല്ലാം മായ.കച്ചവടം. കുഞ്ഞാടുകള്‍ക്ക് കുരിശും. ഗബ്രിയേല്‍ ഗാര്സ മാര്‍കേസിന്റെ ജീവചരിത്ര പുസ്തകത്തെ കുറിച്ചു എസ്.ജയചന്ദ്രന്‍ നായര്‍.ജെരാല്‍ദ് മാര്‍ട്ടിന്‍ ആണ് രചയിതാവ്. പതിനേഴു വര്‍ഷങ്ങള്‍ ഇതിനായി അദ്ദേഹം ചെലവിട്ടു.

3 അഭിപ്രായങ്ങൾ:

  1. അജ്ഞാതന്‍2008, ഡിസംബർ 28 10:45 AM

    ബിനോയ് വിശ്വം മാത്രമല്ല സുധാകരമന്ത്രിയും കവിതയെഴുത്തു് നടത്തുന്നുണ്ടല്ലോ. ഇവരുടെ കവിതകള്‍ ഈ മന്ത്രിമാരുടെ മറ്റു പ്രവര്‍ത്തനങ്ങളുടെ നിലവാരം തിരിച്ചറിയാനുള്ള സൂചികയാണു്.

    മറുപടിഇല്ലാതാക്കൂ
  2. ഭരണം രണമല്ല,മാരണമാണെന്നായിരുന്നെങ്കില്‍ കുറച്ചുകൂടി യോജിച്ചേനെ

    മറുപടിഇല്ലാതാക്കൂ
  3. അവലോകനങള്‍ തുടരൂ..
    നവവത്സാരാശംസകള്‍..

    മറുപടിഇല്ലാതാക്കൂ