2008, ഡിസംബർ 14, ഞായറാഴ്‌ച

പര്‍ദ അനിസ്ലാമികം





ഡിസംബര്‍ ലക്കം പച്ചക്കുതിരയില്‍ എം എന്‍ കാരശ്ശേരിയുമായി റാഫി നടുവണ്ണൂര്‍ നടത്തിയസംഭാഷണത്തില്‍ കരശ്ശേരിമാഷ് പര്‍ദ്ദ അനിസ്ലാമികമാണെന്ന് അഭിപ്രായപ്പെടുന്നു. അദ്ദേഹംപറയുന്നു. "സത്രീയുടെ വ്യക്തിത്വത്തെ പര്‍ദാക്കുള്ളില്‍ കുഴിച്ചുമൂടുന്നതില്‍ എതിര്‍പ്പുണ്ട്. മുഖം മറക്കാന്‍ ഏത് ഇസ്ലാം മതത്തിലാണ് പറഞ്ഞിട്ടുള്ളത്..? ഇപ്പോള്‍ മുഖം മൂടിയനടപ്പ്. പര്‍ദ്ദ അനിസ്ലാമികമാണ്. പര്‍ദ്ദ എന്ന പദം പോയിട്ട് പ എന്ന ഒരക്ഷരം പോലും അറബിയിലില്ല. "കൃത്യമായ നിരീക്ഷണങ്ങള്‍ ധാരാളമുള്ള സംഭാഷണത്തില്‍ ജമാഅത്തെ ഇസ്ലാമിയും പ്രതികൂട്ടിലാണ് .മരണത്തെ കുറിച്ചുള്ള ദാര്‍ശനിക ലേഖനങ്ങള്‍ കൊണ്ടും ലക്കം സമൃദ്ധമാണ്. മരണത്തെ മുഖാമുഖം കണ്ട അബ്ദുല്‍ ജബ്ബാറിന്റെ അനുഭവങ്ങളും വായിക്കാം. കൂടാതെ പൌലോകൊയ്‌ലോ എഴുതിയ പുതിയ കഥയുമുണ്ട്. madhyamam വാരികയില്‍ ബി രാജീവന്‍ വിശകലംചെയ്യുന്നത് ഭീകരത ഉല്പാദിപ്പിക്കുന്ന അമിത ദേശിയത പാകിസ്താന്‍ വിരുദ്ധവും മുസ്ലിം വിരുദ്ധവുംആണെന്നാണ്‌. ഇതു ഹിന്ദു-മുസ്ലിം തീവ്രവാദത്തിനു ആക്കം കൂട്ടും. അഭയ കേസിനെ വിശകലനം ചെയ്തുകൊണ്ട് കെ.സി വര്‍ഗീസ്‌ കത്തോലിക്കാ സഭയുടെ ലൈംഗിക അടിച്ചമര്‍ത്തലുകളെ കുറിച്ചുഎഴുതുന്നു. എം.എം. സചീന്ദ്രന്റെ "kunnathupaalam" എന്ന കവിത പാലം എന്നപ്രതീകത്തിലൂടെ കാലത്തിന്റെ മാറ്റങ്ങളെ സൂചിപ്പിക്കുന്നു. സമകാലികമലയാളം രാജ്യാന്തര സിനിമ പതിപ്പാണ്‌.തുര്‍ക്കി-ഇറാനിയന്‍ സിനിമകളുടെ മത,രാഷ്ട്രീയ പശ്ചാത്തലംമലയാളസിനിമയുടെ വര്ത്തമാനം ,അഭിനയത്തിന്റെ ശരീരഭാഷ തുടങ്ങി സിനിമയെ സമഗ്രമായിവിലയിരുത്തുന്നു. ,

8 അഭിപ്രായങ്ങൾ:

  1. ബികിനിയായാലോ !!

    ബ - അറബിയിലുണ്ട്‌

    മറുപടിഇല്ലാതാക്കൂ
  2. ആദ്യം പറഞ്ഞവിഷയത്തോട് നിസ്സംഗത പൂലർത്തുന്നു.

    ബി.രാജീവൻ പറഞ്ഞതിനോടു ഭാഗികമായി യോജിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  3. ഉപകാരപ്രദമായ അറിവുകള്‍ക്ക് നന്ദി.

    മറുപടിഇല്ലാതാക്കൂ
  4. nilambur 75 vayassukaaran 2nd standard vidyarthiye peedippichu polum.aa kutty parda dharichirunnenkil ingane sambavikkillayirunnu!!!!!!!!!!!!!!!!!!!!!

    മറുപടിഇല്ലാതാക്കൂ
  5. അജ്ഞാതന്‍2008, ഡിസംബർ 25 12:22 AM

    pardha thanne venamennu aaru paranju karassery mashe ??
    sareeram mukhavum munkayum pzhikeyulla ellam marakkunnathayirikkanam enne paranjittullu.
    hijab ennanu quraan paranja vaakku
    ........
    basheerkkaaa kalakki!!!!!!!!!!!!!!!!!!!!

    മറുപടിഇല്ലാതാക്കൂ
  6. സ്ത്രീ‍്യുടെ മനസ്സില് പര്‍ദ്ദയിടീക്കുവാന് ഒരു മതനിയമത്തിനും കഴിയില്ല

    മറുപടിഇല്ലാതാക്കൂ