
ഭീകരാക്രമണത്തില്‍ മരിച്ച സന്ദീപിന്റെ അച്ഛനും മുഖ്യമന്ത്രിയും തമ്മിലുള്ള പ്രശ്നം മാദ്ധ്യമങ്ങളില്‍ നിറഞ്ഞിരുന്നു പോയ ആഴ്ച. ആടിനെ പട്ടിയാക്കുന്ന തരത്തില്‍ വി എസിനെ വളച്ചൊടിക്കുകയാണ് പത്രങ്ങള്‍ ചെയ്തതെന്ന് പുതിയ "സമകാലിക മലയാളം വാരിക". അതിന്റെ മുഖ പ്രസംഗത്തില്‍ എസ് ജയചന്ദ്രന് നായര്‍ വളരെ ശക്തമായ ഭാഷയില്‍ ഈ പ്രവണതയെ വിമര്‍ശിക്കുന്നു. പക്ഷം പിടിക്കാതെ തുറന്നെഴുതുന്നു. ഈ ഭീകര ആക്രമണത്തിന്റെ രാഷ്ട്രീയമാണ് പുതിയ ദേശാഭിമാനി വാരിക വിശകലനം ചെയ്യുന്നത്. ആര്‍ക്കാണ് ഇതുകൊണ്ട് ഗുണം എന്നചോദ്യത്തിന് ബി ജെ പ്പിക്ക്എന്നാണ് ഉത്തരം.മാതൃഭൂമി ഇത്തവണ സിനിമക്ക് കൂടുതല്‍ ഇടം നല്കിയിരിക്കുന്നു.ബാബു ഭരദ്വാജിന്റെ "സിനിമയും ജീവിതവും" വേറിട്ട വായനാനുഭവം തന്നെ. വി എസ് അനില്‍കുമാറിന്റെ കഥ "ഇതു ഞാനുംനീയും തമ്മിലുള്ള സ്വകാര്യം മാത്രം " നിലവിലുള്ള കമ്മ്യൂണിസ്റ്റ് ജീവിതാവസ്ഥയെ കളിയാക്കുന്നു.ഭാഷാപോഷിണി എം ടി യിലൂടെ നിര്‍മാല്യം സിനിമാനുഭവങ്ങള്‍ ഓര്‍മ്മിക്കുന്നു."ഇ-വായനയും ഇ-പുസ്തകങ്ങളും "എന്ന വി കെ ആദര്‍ശിന്റെ ലേഖനം ശ്രദ്ധേയമാണ്. വരാനിരിക്കുന്ന കാലത്തിന്റെ വായന ഇ-വായനയാണെന്ന്അദ്ദേഹം പറയുന്നു.ഈ ലക്കത്തില്‍ത്തന്നെ ഇന്ദുമേനോന്റെ കഥ "ചക്ളിയന്‍ " ഉണ്ട്. ക്രാഫ്റ്റ് എന്തെന്ന് വായനക്കാര്‍ക്ക് ആഴത്തില്‍ പിടികിട്ടും ഈ നല്ല കഥ വായിച്ചാല്‍.
അക്ഷരങ്ങളെ ഇങ്ങനെ ബോള്‍ഡ് ആക്കി പോസ്റ്റല്ലേ..വായിക്കുന്നവന്റെ കണ്ണ് ഫ്യൂസ് ആയി പോവും.. എനിവേ .. നല്ല ശൈലി..കൊള്ളാം..
മറുപടിഇല്ലാതാക്കൂ:-)
മറുപടിഇല്ലാതാക്കൂആനുകാലികങളിലെ രചനകള്‍ പരിചയപ്പെടുതിയതിനു നന്ദി...
മറുപടിഇല്ലാതാക്കൂ:)
മറുപടിഇല്ലാതാക്കൂ