
ഓസ്കാര്‍ അവാര്‍ഡ് നേടിയ സ്ലം ഡോഗ് മില്ല്യനയര്‍ എന്ന സിനിമയുടെ രാഷ്ട്രീയം വിശകലനം ചെയ്യുന്നുദേശാഭിമാനിവാരിക . കൃത്യവും സൂക്ഷ്മവുമായ നിരീക്ഷണങ്ങള്‍ ദേശാഭിമാനിയില്‍ ഉണ്ണി വിലയാംകോട്എഴുതിയ ലേഖനത്തില്‍ കാണാം. ഇന്ത്യന്‍ ദാരിദ്ര്യത്തെ അതിഭാവുകത്വം കലര്‍ത്തി ലോകത്തിനുമുന്നില്‍ വിളമ്പി. ഈ കഷ്ടപ്പാടുകളെ അനുതാപതോടെയല്ല മറിച്ച് പരിഹാസത്തോടെയാണ് സിനിമപരിചരിച്ചത്. അത് ദേശീയ ഭരണകൂടത്തെ വിമര്‍ശിക്കുന്നത് ജനപക്ഷത്തുനിന്നുകൊണ്ടല്ല,സാമ്രാജ്യത്വ പക്ഷത്തു നിന്നുകൊണ്ടാണ്. കലാകൌമുദിയില് ഓസ്കാര്‍ നേടിയറഹിമാന്‍, റസൂല്‍ എന്നിവരെ അഭിനന്ദിക്കുന്നു ചാരുനിവേദിത. പ്രതിഭയും പ്രയത്നവും കൂടിച്ചേരുന്നുഈ അപൂര്‍വ നേട്ടത്തില്‍. സിനിമയിലെ ശബ്ദമിശ്രണത്തെ പരിചയപ്പെടുത്തുന്ന ലേഖനങ്ങളുംഇതില്‍ ഉണ്ട്. ഒരു ശരാശരി ഇന്ത്യന്‍ സിനിമയുടെ കഥയും ശില്പ ഘടനയുമുള്ള സ്ലം ഡോഗ്എങ്ങനെയാണ് ഓസ്കാര്‍ വിധിനിര്‍ണയക്കാര്‍ക്ക് ഇത്രമേല്‍ പ്രിയപ്പെട്ടതായത്? സമകാലികമലയാളംവാരികയില്‍ എ ചന്ദ്രശേഖരന് വിലയിരുത്തുന്നത് ഈ പ്രശ്നമാണ്. സ്വന്തം നാട്ടില്‍ സിനിമകൊണ്ട്പരമാവധി നേടിയ ഹോളിവൂഡ് എന്തുകൊണ്ടാണ് ഇന്ത്യയിലേക്ക് നോക്കുന്നത്?ഏറ്റവും കൂടുതല്‍സിനിമയുണ്ടാക്കുന്ന രാജ്യമാണ് ഇന്ത്യ.വരുന്ന പത്തുവര്‍ഷത്തിനുള്ളില്‍ ലോകസിനിമയുടെ ശക്തമായവിപണിയായി ഇന്ത്യ മാറും. ആ ഒരു വിപണന സാധ്യത മുന്നില്‍ കണ്ടുകൊണ്ടാണ് ഇത്തരം അവാര്‍ഡ് കസര്‍ത്തുകള്‍.
ലോകത്തെ അറവുശാലയാക്കിയ ജോര്‍ജ് ബുഷിന് ഭാരതരത്നം കൊടുക്കണമെന്ന് പറയുന്നകോണ്‍ഗ്രസ് കാരെ കളിയാക്കുന്നു ഐ.വി ദാസ്. ഇതേ തലകുനിക്കല്‍തന്നെയാണ് ആണവക്കരാറിലും നാം കണ്ടത്. പക്ഷെ,ഒരു കോണ്‍ഗ്രസ്സുകാരന്റെ ആത്മവീര്യം സേനാപതി വേണുദല്‍ഹിയിലെ കോണ്‍ഗ്രസ് സമ്മേളനത്തില്‍ കാണിച്ചെന്ന് കലാകൌമുദിയില് വി.ബി.രാജന്. എ.ഐ.സി.സി.യിലെ ചായാക്കാര്‍ക്കും തൂപ്പുകാര്‍ക്കും ലോകസഭ സീറ്റ് കൊടുക്കരുതെന്ന് തുറന്നടിച്ചആളാണ് വേണു. അതുകേട്ടു കയ്യടിച്ച സോണിയയും രാഹുലും ഏത് പ്രവര്‍ത്തന പാരമ്പര്യത്തിന്റെപേരിലാണ് നേതൃ സ്ഥാനത്ത് എത്തിയതെന്ന് വേണുതന്നെ പറയണം. ഏതായാലും വേണുവിന്റെഈ പ്രസംഗത്തെ കൂടുതല്‍ പേടിച്ചത് ടോം വടക്കന്‍ ആണത്രേ.
മൂന്നാര്‍ ദൌത്യത്തിന് നേതൃത്വം നല്കിയ കെ . സുരേഷ് കുമാറു മായുള്ളഅഭിമുഖം മാതൃഭുമിയില്‍. മാധ്യമ പ്രവര്ത്തകന് പി.കെ.പ്രകാശ് പ്രതിക്കൂട്ടില്‍ ആകുന്നു ഈഅഭിമുഖത്തില്‍. മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു ഈ മാധ്യമ പ്രവര്ത്തകന് എന്ന് സുരേഷ് കുമാര്‍. ആനന്ദിന്റെ കഥയും മുംസിയുടെ ബ്ലോഗ് പോസ്റ്റും ഈ ലക്കത്തില്‍ തന്നെ.
സമാന്തര മാസികകള്‍ക്കിടയില്‍ പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നുബിജോയ് ചന്ദ്രന് എഡിറ്റു ചെയ്യുന്ന തോര്‍ച്ച മാസിക. അഞ്ചു ലക്കം പിന്നിടുമ്പോള്‍ ഈ മാസികക്ക്തീര്‍ച്ചയായും അഭിമാനിക്കാം. വിഭവ സമൃദ്ധമാണ് പുതിയ ലക്കവും. പി.എം.ഷുക്കൂര്‍ കൈകാര്യംചെയ്യുന്ന വായനക്കാരന് ജീവിച്ചിരിക്കുന്നു എന്ന പംക്തി നിരീക്ഷണങ്ങള്‍ കൊണ്ടുംസത്യസന്ധതകൊണ്ടും ശ്രദ്ധേയമാകുന്നു.
വരവു വെച്ചു..
മറുപടിഇല്ലാതാക്കൂ:)ആശംസകൾ..
വേണു എത്ര പ്രാവിശ്യം ആവിശ്യ പെട്ടിട്ടും ടോമം വടക്കന്‍ അത് കണ്ടില്ലാന്നു നടിച്ചു (കൂട്ടി കൊടുപ്പ് )
മറുപടിഇല്ലാതാക്കൂപിന്നെ ഡോഗ് മില്ല്യനയര്‍ 'ഓസ്കാര്‍ അവാര്‍ഡ് ഒരു അന്യേഷണ കമ്മിഷനെ വെക്കണം