മതം,മതഭീകരത, മതേതരത്വം, മതേതരഭീകരത തുടങ്ങിയ ആശയങ്ങള്‍ കൊണ്ടു മുഖരിതമായ ഒരുതെരഞ്ഞെടുപ്പ് കാലത്ത് ആരുമായും കൂട്ടുകൂടുകയും വോട്ടുകള്‍ പെട്ടിയില്‍ വീഴും വരെ ആടിനെപട്ടിയാകുക്കുകയും ചെയ്തു ജനങ്ങളെ" ബോധവല്‍ക്കരിക്കുന്നു" രാഷ്ട്രീയക്കാര്‍. ഈ ബഹളത്തില്‍പൊന്നാനി എന്നും പി.ഡി.പി. എന്നും മദനിയെന്നും മുഴങ്ങി കേട്ടുകൊണ്ടിരിക്കുന്നു. പി.ഡി.പി. തീവ്രവാദ ബന്ധം ഉള്ള കക്ഷിയല്ലെന്നു പ്രകാശ് കാരാട്ട് തന്നെ പറഞ്ഞിരിക്കുന്നു. ഈ പ്രസ്താവനവെള്ളം കൂട്ടാതെ വിഴുങ്ങും ചില വിഡ്ഢികള്‍. മുമ്പു പി.ഡി.പി.ക്കാര്‍ കൊല ചെയ്ത തിരുവനന്തപുരത്തെഎസ്.എഫ്.ഐ. നേതാവ് സക്കീര്‍ ഹുസൈന്റെ രക്തസാക്ഷിത്വം സി.പി.എം. പൊന്നാനിയില്‍ വച്ചുമറക്കുന്നു എന്ന് സമകാലിക മലയാളം വാരികയില്‍ കെ.എം.ഷാജി. മദനി രഹസ്യമായി രൂപികരിച്ചമജ്‌ലിസ് എന്ന സംഘടനയുടെ പ്രവര്‍ത്തകരായിരുന്നു കാശ്മീരിലെ കുപ് വാരയില്‍ ഇന്ത്യന്‍സൈന്യത്തിന്റെ വെടിയേറ്റു മരിച്ച പാക് തീവ്രവാദികള്‍. കൂടുതല്‍ തെളിവുകള്‍, പി.ഡി.പി യുടെതീവ്രവാദ സ്വഭാവം തെളിയിക്കാനായി നിരത്തുന്നു ലേഖകന്‍.പുരോഗമന പ്രസ്ഥാനങ്ങള്‍ പോലുംജാതി,മത രാഷ്ട്രീയം കളിക്കുന്ന കാലികവും പോള്ളുന്നതുമായ അവസ്ഥയെ വിശകലനം ചെയ്യുന്നുകെ.എം.സീതി. നാല്‍പ്പതു ശതമാനത്തിലധികം പേര്‍ അമുസ്ലിങ്ങള്‍ ഉള്ള പൊന്നാനിയില്‍ മുസ്ലിംവോട്ടുകള്‍ മുസ്ലിമിന് എന്നുപറയുന്ന അവസ്ഥ. ഞാന്‍ ഒരു എ. പി. സുന്നിയാണ് എന്ന് പറയുന്ന ടികെ.ഹംസ. കേരളത്തിന്റെ തകര്‍ച്ച പൂര്‍ണമായിരിക്കുന്നു. ഈ സാഹചര്യത്തില്‍ വേണം മുസ്ലിം ലീഗിന്എന്ത് പ്രസക്തി . എന്ന് ചോദിക്കുന്ന ദേശാഭിമാനി വാരികയെ സമീപിക്കാന്‍. പി.ഡി.പി.ക്ക് പ്രസക്തിഉണ്ടെന്നു പറയുന്നവര്‍ തന്നെയാണ് ലീഗിന്റെ അപ്രസക്തി നിര്‍ണയിക്കുന്നത്. എ.പി.അബ്ദുല്‍വഹാബ്, കെ.റ്റി.ജലീല്‍ തുടങ്ങിയ മുന്‍ സിമിക്കാരാണ്എഴുത്തുകാര്‍. ലീഗ് മൃദു വര്‍ഗീയ കക്ഷിയാണ്. പി.ഡി.പി,സിമി, ജമാ അത്തെ ഇസ്ലാമി, ഐ.എന്‍.എല്‍ ,ആര്‍.എസ്.എസ്, ബി.ജെ.പി. തുടങ്ങിയവതീവ്ര വര്‍ഗീയത ഉയര്‍ത്തിപ്പിടിക്കുന്നു. രണ്ടും രാജ്യത്തിന് ഭീഷണിയാണ്. എതിര്‍ക്കപ്പെടെണ്ടതാണ്.അതിന് കഴിയുന്ന ,കഴിയേണ്ട കക്ഷിയാണ് സി.പി.എം. പക്ഷെ......?
പ്രവാസ ജീവിതത്തിന്റെ ഒറ്റപ്പെടലിനെ, ഒറ്റയ്ക്ക് താമസിക്കുന്ന പുരുഷന്മാരുടെ രതികാമനകളെസ്നിഗ്ധമായ ഭാഷയില്‍ അവതരിപ്പിക്കുകയാണ് പി.ടി.മുഹമ്മദ് സാദിക്ക് മാതൃഭൂമിയില്‍.ശരീരത്തിന്റെവിളികളെ വെള്ളിയാഴ്ചകളില്‍ കുളിമുറികളില്‍ നിക്ഷേപിക്കുന്ന പുരുഷന്മാര്‍. തെറ്റുന്ന ജീവിതത്തിന്റെകണക്കുകള്‍. നാട്ടില്‍ ഒരു പെണ്ണ് തനിച്ച്.മരുഭൂമിയില്‍ പുരുഷനും. മനോഹരമായ ആഖ്യാനം. പക്ഷെ, ഈ മനോഹാരിത സേതു എഴുതിയ" ആദ്യാക്ഷരങ്ങള്‍-അല്‍പ്പം പഴയൊരു കഥ (പുതിയതും) " എന്നകഥക്കില്ല. തീര്‍ത്തും പഴഞ്ചനും മുഷിപ്പനുമായ കഥ. പഴയ സേതുവിന്റെ ഒരംശം പോലും ഈ കഥയില്‍ഇല്ല.
ഒരു ഇന്ത്യന്‍ മുസ്ലിമിനെ ,അവന്റെ,അവളുടെ സ്വത്വത്തെ എന്തുകൊണ്ടാണ് മറ്റുള്ളവര്‍സംശയിക്കുന്നു...?പ്രത്യേകിച്ചും മുംബൈ പോല്ലുള്ള ഒരു സ്ഥലത്ത്..?മാധ്യമ പ്രവര്‍ത്തകയായപാല്‍വിഷാ അസ്ലം പച്ചക്കുതിര മാസികയില്‍ എഴുതുന്നു. ഒരു മുസ്ലിം പെണ്‍കുട്ടിയായ തനിക്ക്മുംബെയില്‍ തനിച്ച് താമസിക്കാന്‍ ഒരിടം കിട്ടാത്തതിനെ കുറിച്ച്.നിങ്ങള്‍ ഒരു മുസ്ലിം ആണോ എന്നചോദ്യം. സ്വന്തം നാട്ടില്‍ പോലും താന്‍ ബഹിഷ് കൃത ആണെന്ന് പാല്‍വിഷ.ഇതു പാല്‍വിഷയുടെമാത്രം അനുഭവമല്ല. ചെങ്ങനാട് മത്തായി ദേവസ്സ്യ എന്ന പത്രപ്രവര്‍ത്തകന്‍ ദേവദാസ് അയ്യര്‍ ആയിഅഹമ്മദാ ബാദില്‍ ജീവിച്ച അനുഭവവും പച്ചക്കുതിരയില്‍ തന്നെ. ആത്മരക്ഷയാണല്ലോപ്രധാനം.കാരണം ഫാസിസം വരുന്ന വഴികള്‍ പലതാണല്ലോ.
നിരീശ്വര വാദിയും ,വിശ്വാസിയും തമ്മിലുള്ള വിടവ് നികത്താനുള്ള ശ്രമത്തിലാണ് നമ്മുടെ ചാനല്‍ സഖാവ് . അങ്ങിനെ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം ഇല്ലാതാക്കാനുള്ളതാണല്ലോ ഈ വിപ്ലവ പാര്‍ട്ടി അതുതന്നെയല്ലേ സഖാവെ ,ആ സഖാവും ചെയ്യുന്നേ .ദൈവ വിശ്വാസമുള്ളവനും ദൈവവിശ്വാസ ഇല്ലാത്തവനും തമ്മിലുള്ള വിടവ് നികതിക്കൊണ്ടിരിക്കുകയാണ് അവിടെ വിടവ് ഇല്ലാതായാല്‍ ആര്‍ക്കാണ് ലാഭം എന്നത് ഹിഡന്‍ അജണ്ട ആണ് അത് അവര്‍ക്ക് രണ്ടു പേര്‍ക്കും മാത്രമേ അറിയൂ .കണ്ണൂര്‍ അഞ്ചു സഖാക്കള്‍ മരിച്ചത് ഓര്‍ക്കുന്നില്ലേ നവോംബെര്‍ മാസം സ്വാശ്രയ കോളേജിന് എതിരെ .കൂടുതല്‍ പറയുന്നില്ല സഖാവെ ഒരു പ്രത്യയ ശാസ്ത്രത്തില്‍ വിശ്വസിച്ചു ജീവിക്കുന്ന എന്നെ പോലെയുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ട് .
മറുപടിഇല്ലാതാക്കൂതീവ്ര വര്‍ഗ്ഗീയത എതിര്‍ക്കപ്പെടേണ്ടതു തന്നെ. പക്ഷേ എതിര്‍ക്കാനുള്ളവര്‍ തന്നെ അതിനെ ആശ്ലേഷിക്കുമ്പോള്‍ എല്ലാ പ്രത്യയശാസ്ത്രങ്ങളും അനര്‍ഹരായവരുടെ കൈകളിലെത്തിപ്പെട്ട് അവരുടെ കളിപ്പാട്ടങ്ങളാകുന്നു എന്നതാണ് ഇന്നത്തെ ദുരന്തം
മറുപടിഇല്ലാതാക്കൂഈ പോസ്റ്റ് കൂടി ഇതിനോടൊപ്പം ചേര്‍ത്ത് വായിക്കാമെന്നു കരുതുന്നു
മറുപടിഇല്ലാതാക്കൂഇവിടെ വരുന്നവര്‍ കൂടുതല്‍ ഈ വിഷയത്തില്‍ ചര്‍ച്ച ചെയ്യുവാന്‍
മറുപടിഇല്ലാതാക്കൂഇവിടെവരുക
നന്നായിട്ടുണ്ടു മനോഹരം
മറുപടിഇല്ലാതാക്കൂഅഭിനന്ദനങ്ങള്