
ചാള്‍സ് ഡാര്‍വിന്റെ പരിണാമവാദം സകല എതിര്‍പ്പുകളെയും അതിജീവിച്ച് ഒന്നര നൂറ്റാണ്ടു പിന്നിടുന്നുഎന്നത് ശാസ്ത്ര കുതുകികളെ സന്തോഷിപ്പിക്കുന്ന കാര്യമാണ്. പരിണാമവാദം ദൈവത്തിന്റെസ്വതത്തെ ചോദ്യം ചെയ്യും എന്ന് ഭയക്കുന്ന മതവാദി (മിതവാദികളല്ല) സമൂഹത്തിന്റെ അയുക്തികപ്രചാരണ തന്ത്രങ്ങളെ മറികടക്കുക എന്നത് നിസ്സാരകാര്യമല്ല. ഈ അതിജീവനത്തിന്റെ സന്തോഷംപങ്കിടുന്നതോടോപ്പം പരിണാമവാദം സമഗ്രവും സൂക്ഷ്മവുമായി വിശകലനം ചെയ്യുകയാണ് ജീവന്‍ജോബ് തോമസ് മാതൃഭൂമിയില്‍. മനുഷ്യ കേന്ദ്രിതപ്രപഞ്ചം എന്ന വിശ്വാസത്തില്‍നിന്നുജീവലോകത്തിലെ ഒരു കണ്ണി മാത്രമാണ് മനുഷ്യന്‍ എന്ന് ഉറപ്പിക്കുന്നു പരിണാമവാദം. വിശ്വാസത്തിന്റെ നിരാസമാണ് യുക്തി. അതുകൊണ്ട് ദൈവവും ചിലപ്പോള്‍ ഡാര്‍വിനെ പേടിക്കും. ഡാര്‍വിന്റെ ജീവജാതികളുടെ ഉദ്ത്ഭവം എന്ന അര നൂറ്റാണ്ട് പിന്നിടുന്ന പുസ്തകത്തെവായിക്കുകയാണ് എന്‍.ഇ.സുധീര്‍ സമകാലിക മലയാളം വാരികയില്‍. ദൈവചിന്തയെ വിറപ്പിച്ചപുസ്തകമാണിത്.
ഭരതന്‍ സംവിധാനം ചയ്ത ചിലമ്പ് എന്ന സിനിമ തന്നില്‍നിന്ന് തട്ടിയെടുത്തതാണെന്ന് ജോണ്‍ പോള്‍മാതൃഭൂമിയില്‍. തന്റെ രചനയില്‍ പി .എന്‍.മേനോന്‍ സംവിധാനം ചെയ്യാന്‍ തീരുമാനിച്ച ആ സിനിമഭരതന്‍ എങ്ങനെ സ്വന്തമാക്കി? ജോണ്‍ പോള്‍ തുറന്നെഴുതുമ്പോള്‍ നാം അതിശയിക്കേണ്ടതില്ല. കാരണം സിനിമാലോകം എന്നും അങ്ങനെയാണല്ലോ.
ലാവലിന്‍ഇടപാടില്‍ പിണറായി വിജയനെതിരെയുള്ള സി.ബി.ഐ അന്വേഷണ റിപ്പോര്‍ട്ട്സമകാലിക മലയാളം പ്രസിദ്ധീകരിച്ചിരിക്കുന്നു. തെളിവുകള്‍ വാചാലമാണ് എന്നതുകൊണ്ടുതന്നെനവകേരള യാത്ര കൊണ്ടും പോളിറ്റ് ബ്യുറോ എന്ന ഉമ്മാക്കികൊണ്ടും ഇതിനെ പ്രധിരോധിക്കാന്‍വ്യക്തി എന്ന പാര്‍ട്ടി കുറച്ചു പ്രയാസപ്പെടും. ഈ കേസിന്റെ പിന്നാമ്പുറങ്ങള്‍ അന്വേഷിക്കുകയാണ് വി.പി വാസുദേവന്‍ മാധ്യമം വാരികയില്‍. നൂറു കോടി രുപക്ക് ഭെല്‍ എസ്ടിമാറ്റ് തയ്യാറാക്കിയ ഒരുപദ്ധതിയുടെ അറ്റകുറ്റപണികള്‍ക്ക് ബാലാനന്ദന്‍ ശുപാര്‍ശകളെ കാറ്റില്‍ പരത്തി മുന്നൂറ്റി എഴുപത്തിനാലര കോടി രൂപയ്ക്കു ലാവലിന് കരാര്‍ നല്കി കോടികള്‍ തുലച്ച ഒരാള്‍ നടത്തുന്ന നവകേരളയാത്രഎങ്ങനെ അശ്ലീലമാകാതിരിക്കും?പക്ഷെ ഈ യാത്ര അടുത്ത കാലത്തു കേരളം കണ്ട വലിയ ബഹുജന വിദ്യാഭ്യാസ പരിപാടിയാണെന്ന് കെ.ടി. കുഞ്ഞിക്കണ്ണന്‍ ദേശാഭിമാനിയില്‍.
കന്യാസ്ത്രീകള്‍ക്കിടയിലെ ഭക്തിയും കാമവും കടന്നുവരുന്നു സിസ്റ്റര്‍ ജെസ്മിയുടെ ആത്മ കഥാഭാഗത്തില്‍. ഈ കാമം പ്രത്യേക സ്നേഹം എന്നാണ് അറിയപ്പെടുക. സിസ്റ്റര്‍ വിമി സ്വവര്‍ഗ രതിയില്‍തല്പരയായിരിന്നുവത്രേ. (പച്ചക്കുതിര മാസിക) പോലീസും അധികാരവും മാധ്യമ പ്രവര്‍ത്തകരുംചേര്‍ന്ന് റഷീദ എന്ന പാവംസ്ത്രീയില്‍ മോഷണക്കുറ്റം ആരോപിച്ചു വേട്ടയാടിയ കഥയാണ്‌പച്ചക്കുതിരയുടെ കവര്‍ സ്റ്റോറി. പോലിസ് ആര്‍ക്കുവേണ്ടി എന്ന ആ പഴയ ചോദ്യംചോദിക്കാതിരിക്കുകയാണ് നല്ലത്. സിനിമാനടന്‍ സത്യനുമായുള്ള ബന്ധം ഓര്‍ക്കുകയാണ്എം.ടി.വാസുദേവന്‍ നായര്‍ ഭാഷാപോഷിണിയില്‍. നസീറും സത്യനും തമ്മില്‍ പിണക്കമൊന്നുംഇല്ലാഞ്ഞിട്ടും അത്തരം കഥകള്‍ പ്രചരിച്ചിരുന്നു.എം.ജി. ബാബുവിന്റെ ദുര്‍ബലമായ കഥയും എ.യുപ്രവീണിന്റെ അതിശക്തമായ നാടകവും പുതിയ ഭാഷാപോഷിണിയില്‍ ഉണ്ട്.
നന്ദി ഈ വിവരണങ്ങള്‍ക്കു...
മറുപടിഇല്ലാതാക്കൂആശംസകള്...