
ലാവ് ലിന്‍ ഇടപാടില്‍ സി. ബി. ഐ പ്രതിപ്പട്ടികയില്‍ സ്ഥാനം പിടിച്ച പിണറായി വിജയനെസംരക്ഷിക്കാന്‍ പാര്‍ട്ടി നടത്തുന്ന പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും തെളിവുകള്‍പിണറായിക്ക് എതിരാണെന്നും പി .വിശ്വനാഥന്‍തമ്പി സമകാലിക മലയാളം വാരികയില്‍. ബാലാനന്ദന്‍ കമ്മിഷന്‍ ശുപാര്‍ശകളുടെ പ്രസക്ത ഭാഗങ്ങളും സാമ്പത്തിക ഇടപാടുകളുടെവിവരങ്ങളും വിശദമായിത്തന്നെ ഈ റിപ്പോര്‍ട്ടില്‍ ഉണ്ട്.കണ്ണികള്‍ പൊട്ടാത്ത ഈ തെളിവുകള്‍ശേഖരിക്കാന്‍ സി.ബി.ഐ.ക്ക് കഴിഞ്ഞു എന്ന് ജി.എസ് .എഴുതുന്നു. അന്വേഷണം വേഗത്തില്‍പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത് സി.ബി.ഐ.യുടെ വിജയമാണ്. പക്ഷെ, ഈ വാദങ്ങളെപ്രതിരോധിക്കുകയും പാര്‍ട്ടിക്കെതിരെയുള്ള ഇത്തരം കുതന്ത്രങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ടെന്നുംപി.ജയരാജന്‍ ദേശാഭിമാനി വാരികയില്‍. നാലാം ലോക വാദം, എ.ഡി.ബി.ലോണ്‍ തുടങ്ങി ഈശ്രേണിയില് അവസാനത്തെ ആണ് ഇതെന്ന് ജയരാജന്‍. അങ്ങനെയൊന്നും തളരുന്ന പാര്‍ട്ടിയല്ലസി.പി.എം. സംഗതി ശരിതന്നെ. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ അച്ചുതാനന്ദന്റെ പ്രഭാവംകൊണ്ടു പാര്‍ട്ടി വിജയിച്ചപ്പോള്‍ വ്യക്തിയല്ല ,പ്രസ്ഥാനമാണ് വലുതെന്നു പറഞ്ഞവര്‍ ഇപ്പോള്‍ആരോപണവിധേയനായ ഒരാളെ സംരക്ഷിക്കാന്‍ പെടുന്ന പാടിനെയും ആ മലക്കം മറിചിലുകളെയുംഅശ്ലീലം എന്നല്ലേ വിളിക്കേണ്ടത്.....?
പാലക്കാട് ജില്ലയിലെ മുങ്കില്‍മടയില്‍ നിലനില്ക്കുന്ന അയിത്ത ആചാരത്തെ കുറിച്ചു കെ .രാജന്‍. ഇത്തരം ഒരിടം കേരളത്തില്‍ തന്നെയാണ് എന്ന തിരിച്ചറിവ് നമ്മെ ഞെട്ടിക്കും. (സമകാലികമലയാളം)
മൂന്നാര്‍ ദൌത്യത്തിന്റെ പരാജയ കാരണവും അതിന് പിന്നിലെ ചരടുവലികളേയും കുറിച്ചു പി.കെ. പ്രകാശ് മാതൃഭുമിയില്‍. ദൌത്യം പരാജയപ്പെടുത്തിയത് മുഖ്യമന്ത്രിയാണെന്നും ടാറ്റാ എങ്ങനെയാണ്അദ്ദേഹത്തിന് പ്രിയപ്പെട്ടതായെന്നും പ്രകാശ് വിശദമാക്കുന്നു. വായനക്കാര്‍ക്ക് അങ്ങനെ ഒരുഇഷ്ടവിഭവം കൂടി ലഭിക്കുന്നു. വി.എസിനെ അടിക്കാന്‍ കിട്ടുന്ന വടി വെറുതെ കളയേണ്ടല്ലോ. പുതിയസമാന്തര സിനിമ സംവിധായകരെ മമ്മൂട്ടിയും ലാലും അവഗണിക്കുന്നുയെന്നു
ഡോ.ബിജു. തികച്ചും ബാലിശവും ഉപരിപ്ലവവുമാണ് ഈ ലേഖനം. ഇതേ ഗണത്തില്‍പെടുത്താവുന്നമാതൃഭൂമിയുടെ പന്ത്രണ്ടു പേജുകള്‍ പാഴാക്കുന്ന ലേഖനമാണ് കെ.പി.നിര്‍മല്‍ കുമാറിന്റെ "ഒരുഇതിഹാസത്തിന്റെ ദീപശാഖകള്‍". ഖസാക്കിന്റെ ഇതിഹാസത്തിലെ സംഭവ കഥാപാത്രവിശദീകരണമാണ് ഈ വൃഥാ വ്യായാമം. വായനക്കാര്‍ കഴുതകളല്ല എന്ന പ്രാഥമികമായ തിരിച്ചറിവുള്ളഒരാള്‍ തീര്‍ച്ചയായും ഇങ്ങനെ എഴുതുകയില്ല.
good.. pls continue.
മറുപടിഇല്ലാതാക്കൂരഘു, ഇതാ ഇതു കൂടി വായിക്കൂ
മറുപടിഇല്ലാതാക്കൂ