
ബാല സംവിധാനം ചെയ്ത നാന്‍ കടവുള്‍ , ഓസ്കാര്‍ നേടിയ സ്ലം ഡോഗ് മില്ല്യണയര്‍ എന്നസിനിമയേക്കാള്‍ പലമടങ്ങ് മികച്ച ചിത്രമാണെന്ന് ചാരുനിവേദിത കലാകൌമുദിയില്‍. ബാലയുടെപതിവു രീതിയില്‍ നിന്നു വേറിട്ടുനില്‍ക്കുന്നു ഈ സിനിമ. നായകനോടൊപ്പം തന്നെ മറ്റുകഥാപാത്രങ്ങളും തലയുയര്‍ത്തി നില്ക്കുന്നു. ഇന്ത്യന്‍ ചേരികളെയുംമുഖ്യ ധാരയില്‍ നിന്നു ബഹിഷ്ക്രിതരായദരിദ്ര സമൂഹത്തെയും ആരാജകമായിത്തന്നെ ഈ സിനിമ പകര്‍ത്തിയിരിക്കുന്നു. ജീവിതം നരകമായിമാറുന്ന അവസ്ഥ. മില്ലനയര്‍ മുബ്ബൈയിലെ ചേരി കാണിച്ചു ഇതാണ് ഭാരതം എന്ന് വിദേശികളെതെറ്റിധരിപ്പിക്കുമ്പോള്‍ കടവുള്‍ അങ്ങനെ ചെയ്യുന്നില്ല എന്നത് ശ്രദ്ധേയം. ആഗോളികരണകാലത്തെസിനിമ,വിശിഷ്യ ഹോളിവുഡ് സിനിമ വംശീയ സാംസ്കാരിക വൈവിധ്യങ്ങളുമായിപോരുത്തപ്പെടലിന്റെ പാതയിലാണെന്ന് കെ. ഗോപിനാഥന്‍ മാതൃഭൂമിയില്‍. ബാരക് ഒബാമപ്രസിഡണ്ട് ആകുന്നതും എ.ആര്‍.റഹിമാന്‍ ഓസ്കാര്‍ നേടുന്നതും അതുകൊണ്ടുതന്നെ ആകസ്മികമല്ല.
വി.എസ്. എന്തുകൊണ്ട് രാജി വക്കുന്നില്ല എന്നതിനെ സൂക്ഷ്മമായി വായിക്കുന്നു ബാബു ഭരദ്വാജ് .(മാതൃഭൂമി )അധികാരവുമായി രാജിയായി എന്ന് അതിനെ ഭാഷാന്തരംചെയ്യേണ്ടതില്ല. പാര്‍ട്ടിക്കുള്ളിലെയും പുറത്തെയും ശത്രുക്കള്‍ വി.എസിന്റെ രാജി ആഗ്രഹിക്കുന്നു. അഭ്യുദയകാംക്ഷികളും .പക്ഷെ, പാര്‍ട്ടിയെയും ഭരണത്തെയും ഒരുപറ്റം അഴിമതിക്കാരെ ഏല്‍പ്പിക്കാന്‍അദ്ദേഹം തയ്യാറല്ല.അതായത് രാജി വക്കാതിരിക്കുന്നതും ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണ്. വി.എസിനെമന്ദബുദ്ധി എന്ന് ആക്ഷേപിച്ച കെ.ഇ .എന്‍ പ്രധാന കഥാപാത്രമായി വരികയാണ് കുരങ്ങന്റെമാനിഫെസ്റോ അഥവാ കെ.ഇ എന്‍ വഴക്കങ്ങള്‍ എന്ന സി.അനൂപിന്റെ കഥയില്‍. (കലാകൌമുദി)
കല(ഥ)യുടെ രസതന്ത്രം അനുഭവപ്പെടുന്നില്ലെങ്കില്‍ക്കൂടി ഇതൊരു മികച്ച ആക്ഷേപ ഹാസ്യരചനയാണ്. ഈ രസതന്ത്രം നമ്മെ അനുഭവിപ്പിക്കുന്ന കഥയാണ് മാധ്യമത്തില്‍ യു.കെ കുമാരന്‍എഴുതിയ തീവണ്ടിപ്പൂതം.
ദേശാഭിമാനി വാരികയില്‍ പി. ഗോവിന്ദപ്പിള്ള മനസ്സുതുറന്നു സംസാരിക്കുന്നുഈ ലക്കത്തില്‍ തന്റെ ബാല്യാനുഭവങ്ങളും രാഷ്ട്രീയത്തെ സ്വാധീനിച്ചഘടകങ്ങളുമാണ്.സി.പി.എമ്മിനെയും ക്നാനായ സഭയെയും അലട്ടുന്ന ദുര്‍ഭൂതമാണ് സി.ബി.ഐ എന്ന്ജി എസ് സമകാലികമലയാളം വാരികയില്‍ സി.ബി.ഐ യോടുള്ള ഇവയുടെ സമീപനം വിശകലനംചെയ്‌താല്‍ ഇതു വ്യക്തമാകും. മാതൃഭൂമിയുടെ ബ്ലോഗനയില്‍ ഇത്തവണ പോങ്ങമ്മുടന്റെ പോസ്റ്റ് ആണ്.കുറുമാന്‍ ആണ് ഇതിലെ നായകന്‍. വായനാസുഖം തരുന്ന രചന.
.