
കാനായി കുഞ്ഞിരാമന്റെ കലയെയും ജീവിതത്തെയും വിലയിരുത്തുന്നു എ ടി മോഹന്‍രാജ് (സമകാലികമലയാളം ) ശരീരത്തെ ഭീതിയോടെ കാണുന്ന സാംസ്കാരികാന്തരീക്ഷമാണ് കേരളത്തില്‍എന്നും ശരീരത്തെ ആകെ പൊതിഞ്ഞു മോഹവസ്തുവാക്കി മാറ്റി മലയാളി എന്നും മോഹന്‍രാജ് എഴുതുന്നു.എന്നിട്ടും ശരീരം പലപ്പോഴും ആക്രമണത്തിനു ഇരയായിതീരുന്നു. കാനായിയുടെ ശില്പങ്ങള്‍ശരീരം എന്ന അടിസ്ഥാന യാഥാര്‍ത്ഥ്യം പ്രേക്ഷകര്‍ക്ക് വെളിവാക്കുന്നു. കാനയിയുമായി അഭിമുഖവുംഉണ്ട്. പുതുവര്‍ഷം യുദ്ധഭീതിയുടെതാണ് എന്ന് വിലയിരുത്തുന്നു വിശ്വനാഥന്‍തമ്പി. സാഹിത്യത്തിനുള്ളനോബല്‍ സമ്മാനം നേടിയ ലെ ക്ലസിയോ പുരസ്കാരം സ്വീകരിച്ചു നടത്തിയ പ്രഭാഷണവും ഈലക്കത്തില്‍ തന്നെ.
എലൂരിലെ പരിസ്തിതി സമരങ്ങളില്‍ പരിഷത്തിന്റെ ഇടപെടല്‍എന്തുകൊണ്ട് ദുര്‍ബലമായി എന്ന് സംശയിക്കുന്നു പുരുഷന്‍ ഏലൂര്‍. (മാതൃഭൂമി) സോളിഡാരിറ്റിയുംപ്രതിസ്ഥാനത്ത് തന്നെ.എന്‍.പി ഗോപികൃഷന്‍ എഴുതിയ കോങ്കണ്ണന്‍ എന്ന നല്ല കവിതയും .കാഴ്ചകളെല്ലാം വക്രീകരിച്ചതിനാല്‍ ബഹിഷ്ക്രിതനാകുന്ന ഒരാള്‍. കാഴ്ചകളുടെ വക്രീകരണം മലയാളിയെ സംബന്ധിച്ച് ശരിയുമാണ്. ബ്ലോഗില്‍ ഏറനാടന്‍ ആണ്.നടി ശ്രീവിദ്യയാണ് കവര്‍ പേജില്‍. ആഫോട്ടോയുടെ ചരിത്രം വിശദീകരിക്കുന്നു രസ്സാക്ക് കോട്ടക്കല്‍. വൈക്കം മുരളി ,ജെരാല്ദ് മാര്‍ട്ടിന്‍ രചിച്ചഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസ്-എ ലൈഫ് എന്ന പുസ്തകം വായിക്കുന്നുമുണ്ട്. പഴയ പോട്ട നിയമംപുതിയ പേരില്‍ കൊണ്ടുവരികയാണ് കേന്ദ്ര സര്‍ക്കാര്‍ എന്ന് എം.പ്രശാന്ത്. (ദേശാഭിമാനി)മുംബൈആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ യു.പി.സര്‍ക്കാര്‍ അവതരിപ്പിച്ച നിയമ ത്തില്‍ പോട്ടവ്യവസ്ഥകള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബഷീറിന്റെ പാത്തുമ്മയുടെ ആട് പുനര്‍ വായിക്കുന്നുഇ.പി.രാജഗോപാലന്‍. ഈ നോവല്‍ തീറ്റയുടെ പുസ്തകമാണ്. പക്ഷെ, ഇത്തരം വായനകള്‍ ഈനോവലിന് മുന്‍പും ഉണ്ടായിട്ടുണ്ട്.
വായനക്കാര്‍ക്ക് നവവത്സരാശംസകള്‍.