
കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ ഒഴുകിയ പണം.അതിന്റെ അടിയൊഴുക്കുകള്‍. എല്ലാ സദാചാരനിയമങ്ങളെയും തെറ്റിച്ച പണം വോട്ടര്‍മാരെ സ്വാധീനിച്ച വിധം. ബീഹാറികളെപ്പോലുംനാണിപ്പിച്ചുകൊണ്ട് കേരളത്തില്‍ നിറഞ്ഞാടിയ പണവും മദ്യവും.ഇതാണ് മാധ്യമം വാരികയുടെ കവര്‍സ്റ്റോറി. പ്രചാരണ തൊഴിലാളികളും തേജോവധ തൊഴിലാളികളും ക്വട്ടേഷന്‍ സംഘങ്ങളും. ഓരോമണ്ഡലത്തിലേക്കും എ.ഐ.സി.സി. നല്കിയത് ഒരു കോടി രൂപ. വടകരയിലേക്ക് നല്കിയകോടിയുമായി വന്ന യുവനേതാവ് ഉറങ്ങിയപ്പോള്‍ അപ്രത്യക്ഷമായത് കാല്‍ കോടി രൂപ. ഈ പണംഎവിടെനിന്നു വന്നു...?സി.പി.എം പിരിപ്പിച്ച പണത്തിനു കണക്കുണ്ടായിരുന്നു. ഓരോ ബ്രാഞ്ചുംമൂവായിരം രൂപ മേല്‍ കമ്മറ്റിക്ക് നല്കണം.പിരിച്ച കാശിനു രസീറ്റുമുണ്ട്. നമ്മുറെ രാഷ്ട്രീയം പോകുന്നവഴികള്‍.കാശ് വാങ്ങി വോട്ടു ചെയ്യുന്ന പൌരന്മാര്‍. കൊള്ളാം.
ടാറ്റയുടെ പുതിയ നാനോ കാറിന്റെ ,ടാറ്റ ഒരുക്കിയ കെണികളെ വിശകലനം ചെയ്യുന്നു ടി.ജുവിന്‍.കാര്‍അപേക്ഷ വകയില്‍ ലക്ഷങ്ങള്‍. പണം മുടക്കിയവരുടെ പേരു നറുക്കെടുത്തു കാറ് നല്കും. നാനോമാനിയ ബാധിച്ച മധ്യ വര്‍ഗ സമൂഹം. ലോണ്‍ നല്കുന്ന ബാങ്കുകള്‍. മാരുതി ,ആള്‍ട്ടോ ഇവയുടെ സ്ഥാനംനാനോ തട്ടിയെടുക്കുമോ...?പ്രഖ്യാപിത വിലയില്‍ നിന്നു ഇപ്പോള്‍ വിലയില്‍ വന്ന മാറ്റം.ആരുംപ്രതികരിക്കുന്നില്ല.
ഉന്നത വിദ്യാഭ്യാസ രംഗം തകര്‍ക്കാനുള്ള ഉന്നത വിദ്യാഭ്യാസ കൌണ്‍സിലിന്റെ ശ്രമങ്ങളെ ക്കുറിച്ചുള്ള അന്വേഷണങ്ങളാണ് പുതിയ സമകാലിക മലയാളം വാരിക നടത്തുന്നത്. സര്‍വകലാശാലകളുടെസ്വയം ഭരണാവകാശം എടുത്തുകളയുകയും ഭാഷാ പഠനത്തെ അപ്രായോഗികമാക്കുകയും ചെയ്‌താല്‍അതിന്റെ ഫലം ദൂരവ്യാപകമാകും. മാനിവികാവബോധത്തിന്റെ അഭാവം വരും തലമുറയെ ബാധിക്കും. നിലം ഒരുക്കാതെയുള്ള ഈ വിത്തുപാകല്‍ നമ്മുടെ വിദ്യാര്‍ഥി സമൂഹത്തെ ഉന്നത മത്സരപരീക്ഷകളില്‍ നിന്നു പുറംതള്ളും.
കെ.രാഘവന്‍ മാഷുടെ സംഗീതത്തെ കുറിച്ചു വി.ടി.മുരളി. നീലക്കുയിലിനു മുമ്പു, ശേഷം എന്നിങ്ങനെ മലയാള സിനിമാ സംഗീതത്തെ തരം തിരിക്കാം. കോഴിക്കോട് ആകാശവാണിയിലെ ഒരു കൂട്ടായ്മയാണ് നീലക്കുയില്‍ സൃഷ്ടിച്ചത്. രാഘവന്‍ മാഷുടെസംഗീതത്തെയും വ്യക്തിത്വത്തെയും മുരളി വിലയിരുത്തുന്നു.
മാതൃഭൂമി വാരികയില്‍ ആകട്ടെ പ്രശസ്ത ഗായകന്‍ ജി.വേണുഗോപാലുമായുള്ള അഭിമുഖം വായിക്കാം. സംഗീതത്തെ പറ്റി,തന്റെ ബാല്യ കാല സംഗീതാനുഭവങ്ങളെ പറ്റി ,പ്രശസ്ത കവികളുടെ കവിതകള്‍തന്‍ ആലപിച്ചതിനെ കുറിച്ചു വേണുഗോപാല്‍ ഹൃദയം തുറക്കുന്നു. സംഗീതത്തിന്റെ ജീവശാസ്ത്രത്തെ കുറിച്ച് ജീവന്‍ ജോബ് തോമസ്. ഓരോ സംഗീത വഴിയും അത് വികസിച്ചു വരുന്ന സംസ്കാരത്തിന്റെസ്വത്വം കൂടിയാണ്. സംഗീത സവിധായകന്‍ എ.ടി.ഉമ്മര്‍ അവളുടെ രാവുകള്‍ എന്ന സിനിമക്കുവേണ്ടിചിട്ടപ്പെടുത്തിയ "രാകേന്ദു കിരണങ്ങള്‍, ഉണ്ണി ആരാരിരോ "എന്നിവ എങ്ങനെ ഹിന്ദി അനുകരണങ്ങള്‍ ആയി എന്ന് അന്വേഷിക്കുന്നു രവി മേനോന്‍. ആ സാഹചര്യവും അദ്ദേഹം വിശദമാക്കുന്നു.
ശ്രീലങ്കന്‍ പ്രശ്നം, ത്മിഴ് വംശഹത്യ എന്നിവയുടെ രാഷ്ട്രീയം എന്തെന്ന് പറയുന്നു ശ്രീലങ്കന്‍ തമിഴ്എഴുത്തുകാരി ഫഹീമ ജഹാന്‍. കൃത്യവും സൂക്ഷ്മവുമായ നിരീക്ഷണങ്ങള്‍ കൊണ്ട് സമ്പന്നമാണ് ഈഅഭിമുഖം. രാജ പക്സേയുടെ കുടുബാധിപത്യമാണ് ശ്രീലങ്കയില്‍. അവിടെ നടക്കുന്നത് വംശഹത്യയാണ്. ഫഹീമ ജഹാന്‍ എഴുതിയ കവിതകളും മാതൃഭൂമി വാരികയില്‍ ഉണ്ട്. മലയാളത്തില്‍ ഈ പ്രശ്നം കൈകാര്യംചെയ്യുന്ന മനോഹരമായ ഒരു നോവല്‍ ഉണ്ടായിട്ടുണ്ട്. എസ്. മഹാദേവന്‍ തമ്പിയുടെ "അലകളില്ലാത്തകടല്‍."ഈ നോവലിനെ വായിക്കുന്നു അനില്‍ കുമാര്‍ .എ.വി. ദേശാഭിമാനി വാരികയില്‍. ഇതേപ്രശ്നത്തെ വിശകലനം ചെയ്യുന്ന ലേഖനങ്ങളും വാരികയില്‍ ഉണ്ട്. ശ്രീലങ്കന്‍ സര്‍ക്കാരിനെപ്പോലെപുലികളും അമേരിക്കയുമായുള്ള രഹസ്യ ധാരണകളിലാണ് പരിപാടികള്‍ തയ്യാറാക്കിയത്. അമേരിക്കയുടെ താല്പര്യങ്ങളാണ് ശ്രീലങ്കയില്‍ വംശീയ സമരം ത്വരിതപ്പെടുത്തിയതെന്നുകെ.ടി.കുഞ്ഞിക്കണ്ണന്‍. ഏതായാലും ഈ പ്രശ്നത്തില്‍ ഇന്ത്യ കുറ്റകരമായ മൌനം തുടര്‍ന്നുകൊണ്ടിരിക്കുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ