
മൂന്നാര്‍ ദൌത്യം അട്ടിമറിച്ചത് ആരാണ്?സുരേഷ് കുമാര്‍ ഐ. എ .എസിന് ഈ അട്ടിമറിയില്‍പങ്കുണ്ടോ?എന്തുകൊണ്ടാണ് പ്രസ്തുത ദൌത്യം സുരേഷ് കുമാറില്‍ നിന്ന് മുഖ്യമന്ത്രിഎടുത്തുമാറ്റിയത്?മലയാളികള്‍ പരസ്പരം ചോദിക്കുകയും ഉത്തരം കിട്ടാതിരിക്കയും ചെയ്ത ഈചോദ്യത്തിന്റെ ഉത്തരം നമുക്കു തരുന്നു പി.കെ.പ്രകാശ് മാതൃഭൂമി വാരികയില്‍. സുരേഷ് കുമാറും പി.കെ.പ്രകാശും തമ്മില്‍ തുടങ്ങിയ ഒരു വാദ പ്രതിവാദത്തില്‍ രണ്ടുപേരും പരസ്പരം ആരോപണപ്രത്യാരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ഈ ലക്കത്തില്‍ അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധംപി.കെ.പ്രകാശ് പറയുന്നു ദൌത്യം അട്ടിമറിച്ചത് സുരേഷ് കുമാര്‍ ആണെന്ന്. പെട്ടെന്ന് വിശ്വസിക്കാന്‍കഴിയാത്ത ഈ ആരോപണം തെളിയിക്കാന്‍ അദ്ദേഹം കൃത്യവും സൂക്ഷ്മവുമായ തെളിവുകള്‍ഹാജരാക്കുന്നു. ടാറ്റ അടക്കമുള്ള വന്‍കിടക്കാരെ സംരക്ഷിക്കാനായിരുന്നു സുരേഷ് കുമാറിന് താത്പര്യംഎന്നും ഇതിനായി അദ്ദേഹം ടാറ്റയില്‍ നിന്ന് പണം വാങ്ങിയെന്നും പ്രകാശ്.ചെറുകിടക്കാരെഇളക്കിയാല്‍ പ്രശ്നങ്ങള്‍ ഉണ്ടാകും. അവര്‍ പ്രധിരോധിക്കും. പാര്‍ട്ടി ഓഫീസുകള്‍ തൊട്ടാല്‍ അവരും. ഈ കലക്ക വെള്ളത്തില്‍ വന്‍കിടക്കാര്‍ രക്ഷപ്പെടും. ഇതുതന്നെയാണല്ലോ മൂന്നാറില്‍ സംഭവിച്ചതും. കൂടുതലായി ഇനി സുരേഷ് കുമാര്‍ പറയട്ടെ.കാരണം അദ്ദേഹത്തിന്റെ മലക്കം മറിച്ചിലുകളെ പ്രകാശ് കോറിയിടുമ്പോള്‍ അതിന് മറുപടി പറയേണ്ടത് സുരേഷ് കുമാര്‍ തന്നെ. നമുക്കു കാത്തിരിക്കാം. അടുത്തലക്കത്തിനായി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പുറത്താക്കിയവരുടെ ശേഷ ജീവിതം എങ്ങനെ എന്ന്അന്വേഷിക്കുകയാണ് കെ.സി. സുബി. പലരെയും മരിച്ചശേഷം പോലും പാര്‍ട്ടി തിരിഞ്ഞുനോക്കിയില്ല എന്ന വിലാപവും. നുണകളുടെ അസ്തിവാരത്തിലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിലനില്‍ക്കുന്നതെന്ന് എന്‍.എം.പിയേഴ്സണ്‍.എന്താണ് പാര്‍ട്ടി?ഈ ചോദ്യത്തിനുത്തരം ഇപ്പോള്‍പിണറായിയാണ് പാര്‍ട്ടി എന്നാണ്.ജന്മി ഉത്തരവിടുമ്പോള്‍ കുടിയാന്‍ അനുസരിക്കുന്നു. കാര്യങ്ങള്‍ശ്രദ്ധാപൂര്‍വ്വം വിലയിരുത്തുമ്പോള്‍ ഇതിനോട് യോജിക്കാതെ വയ്യ. പുതിയ ഐ.ടി.നിയമത്തിന്റെമൂന്നാം ഭാഗത്തില്‍ അന്‍വര്‍ സാദത്ത് വിശദീകരിക്കുന്നത് അശ്ലീല ചിത്ര പ്രസിദ്ധീകരണ പ്രസാരണവുംഅതിന് ലഭിക്കാവുന്ന ശിക്ഷയുമാണ്. നെറ്റ് ഉപയോഗിക്കുന്നവര്‍ തീര്‍ച്ചയായും ഇതു വായിക്കേണ്ടത് തന്നെ. ബ്ലോഗനയില്‍ കുഴൂര്‍ വിത്സന്റെ പോസ്റ്റ് ആണ്.
കോഴിക്കോട് പാര്‍ലിമെന്റ് സീറ്റ് പ്രശ്നത്തില്‍സി.പി.എമ്മുമായി തെറ്റിയ ജനതാദള്‍ നേതാവ് വിരേന്ദ്ര കുമാര്‍ ഐ.വി.ബാബുവുമായി സംസാരിക്കുന്നുസമകാലിക മലയാളം വാരികയില്‍. മാതൃഭൂമിയും ദേശാഭിമാനിയും തമ്മിലുള്ള പ്രശ്നം ഒരിക്കലും ഈസംഭവത്തില്‍ പ്രതിഫലിക്കാന്‍ പാടില്ല. വര്‍ഷങ്ങളോളം എല്‍.ഡി.എഫിന്റെ ഭാഗമായി നിന്ന ഒരുപ്രസ്ഥാനത്തോട് സി.പി.എം.ചെയ്തത് ശരിയായില്ലെന്നും രാഷ്ട്രീയ പ്രശ്നങ്ങളും വ്യക്തിപരമായപ്രശ്നങ്ങളും കൂട്ടികുഴക്കാന്‍ പാടില്ലായിരുന്നുവെന്നും വിരേന്ദ്ര കുമാര്‍. ഈ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് അനൂകലമായ ഘടകം ഇടതു നിഷേധ വോട്ടാണ്. സമരത്തിന്റെയോ ജനകീയമുന്നേറ്റങ്ങളുടെയോ പിന്‍ബലം യു.ഡി.എഫിനില്ല എന്ന് സി.എസ്. സലില്‍. വയലാര്‍ രവി ,സുധീരന്പാരവക്കുമ്പോള്‍ കോണ്‍ഗ്രസ്സുകാര്‍ പരസ്പരം പാര വക്കുമ്പോള്‍ വിജയം കുറച്ചുപ്രയാസകരമായിത്തീരും .
കെ.റ്റി.മുഹമ്മദിന്റെ നാടക -കഥാ ലോകത്തിലുടെയുള്ളയാത്രയാണ് ദേശാഭിമാനി വാരികയുടെ ഈ ലക്കത്തില്‍. കെ.റ്റി.യുടെ ഇതു ഭൂമിയാണ് എന്നനാടകത്തെ ആസ്വദിക്കുന്നു എം.എം.ബഷീര്‍. ജീവിതവും നാടകവും ഒന്നായി കണ്ടുകെ.റ്റി.അതുകൊണ്ടുതന്നെ തന്റെ ജീവിതത്തിലെ പൊരുത്തക്കേടുകള്‍ അദ്ദേഹം തിരിച്ചറിയാതെപോയി. അദ്ദേഹത്തിന്റെ കഥകള്‍, പ്രത്യേകിച്ചും ലോക കഥാമത്സരത്തില്‍ ഒന്നാം സമ്മാനം നേടിയകണ്ണുകള്‍,കോഴി തുടങ്ങിയവയെ വായിക്കുന്നു കടത്തനാട്ടു നാരായണന്‍. സാങ്കേതിക വിദ്യക്ക് ജാതിമത ധനിക ദരിദ്ര വ്യത്യാസമില്ലെന്ന് എം.മുകുന്ദന്‍.
തോര്‍ച്ച സമാന്തര മാസിക പുതിയലക്കം പുറത്തിറങ്ങി. വി.ആര്‍ .സുധീഷ്, കല്‍പ്പറ്റ നാരായണന്‍, വി.എം. വിനയകുമാര്‍, മണമ്പൂര്‍ രാജന്‍ ബാബു തുടങ്ങി പ്രമുഖരുടെ ഒരുനിരതന്നെയുണ്ട് ഇതില്‍. സമ്പന്നമായ വായനാനുഭവം.
തസ്ലീമ നസ്രീന്റെ പുതിയ നോവല്‍ "വീണ്ടും ലജ്ജിക്കുന്നു"ഉടനെപുറത്തിറങ്ങും. ഗ്രീന്‍ ബുക്സ് ആണ് ഇതു മലയാളത്തില്‍ പ്രസിദ്ധീകരിക്കുന്നത്.