
ഇസ്രയേല്‍,ഗാസയില്‍ നടത്തുന്ന ആക്രമണത്തിന്റെ രാഷ്ട്രീയം വിശകലനം ചെയ്യുന്നു കെ.ടി.കുഞ്ഞിക്കണ്ണന്‍ ദേശാഭിമാനി വാരികയില്‍. ഇസ്രയേല്‍ ,അമേരിക്ക എന്നീ രാജ്യങ്ങളെവിമര്‍ശിക്കാന്‍ ഇ.അഹമ്മദ് മന്ത്രി ആയ സര്‍ക്കാരിനു എന്തുകൊണ്ട് കഴിയുന്നില്ല? ഇസ്രായേലില്‍നിന്നും ഭാരതം വാങ്ങി ക്കൂട്ടിയ ആയുധങ്ങള്‍,നമ്മുടെ ചാന്ദ്രയാന്‍ പദ്ധതിയില്‍ ഇസ്രായേലിന്റെസഹകരണം.കൂടാതെ ഭാരതത്തിന്റെ ചാര ഉപഗ്രഹത്തിന്റെ സഹായത്തോടെയാണ് പാലസ്തീന്‍ജനവാസ മേഖലകളില്‍ ഇസ്രയേല്‍ ബോംബ് വര്‍ഷിക്കുന്നത്.ഇസ്രയേല്‍ ചാരസംഘടനയായമൊസാദിനു ഡല്‍ഹിയില്‍ ഓഫീസ് ഉണ്ട്.അപ്പോള്‍ സര്‍ക്കാറിന്റെ മൌനം സമ്മതമാണ്. അഹമ്മദ്പുലര്‍ത്തുന്ന മൌനവും.അടുത്തിടെ അന്തരിച്ച ബ്രിടീഷ് നാടകകൃത്തായ ഹാരോള്‍ഡ് പിന്റെരിനെസ്മരിക്കുന്നു പി. പി രവീന്ദ്രന്‍ .പിന്റെരിന്റെ ആഖ്യാന ശൈലി റിയലിസത്തിന്റെ ഒരു സവിശേഷധാരയായോ, റിയലിസത്തെ മറികടക്കാനുള്ള ശ്രമാമായോ കാണണം.ദ റൂം തൊട്ടു മൂണ്‍ ലൈറ്റ്വരെയുള്ള കൃതികളില്‍ ഇതു കാണാം.
മുഖ്യമന്ത്രിയുടെ ഐ.ടി.ഉപദേഷ്ടവായിരുന്ന ജോസെഫ് സി മാത്യുസംസാരിക്കുന്നു പുതിയ സമകാലിക മലയാളം വാരികയില്‍. താന്‍ ഭൂ മാഫിയയുടെ ഇരയാണെന്നുംഐ.ടി.വകുപ്പ് അറിയാതെ ഉള്ള വ്യവസായ വകുപ്പിന്റെ ഇടപെടലിന് നിക്ഷിപ്ത താല്പര്യങ്ങള്‍ഉണ്ടെന്നും അദ്ദേഹം പറയുന്നു. കാര്ടൂനിസ്റ്റ് അബൂ അബ്രഹാമിനെ സ്മരിക്കുകയാണ് ആര്‍ടിസ്റ്റ് നമ്പൂതിരി, ഉണ്ണി, സദാനന്ദ് മേനോന്‍, കേരളവര്‍മ്മ തുടങ്ങിയവര്‍. മലയാളത്തെ രണ്ടാംതരമായി കാണുന്ന കേരളത്തില്‍ മലയാളത്തിനു ക്ലാസിക്കല്‍ പദവി എന്നതിന് എന്തുമാത്രം പ്രസക്തിയുണ്ടെന്ന് ചോദിക്കുന്നു കെ.എം.പ്രഭാകര വാര്യര്‍, പി.എം.ഗിരീഷ് എന്നിവര്‍. കുഞ്ഞപ്പപട്ടാനൂരിന്റെ നന്ദി, ഗ്രാമങ്ങളെ എന്ന നല്ല കവിതയും വാരികയില്‍ ഉണ്ട്.
എം.ടി.വാസുദേവന്‍ നായരെ കുറിച്ചു പുനത്തില്‍ കുഞ്ഞബ്ദുള്ളമാതൃഭൂമിയില്‍. എം.ടി എന്ന വ്യക്തിയെ, പത്രാധിപരെ വിലയിരുത്തുന്നു അദ്ദേഹം. മുമ്പും എം.ടി.യെപറ്റി കുഞ്ഞബ്ദുള്ള എഴുതിയതില്‍ നിന്നു പുതിയതൊന്നും ഇതില്‍ ഇല്ല എന്ന് പറയേണ്ടിയിരിക്കുന്നു. സക്കറിയയുടെ കഥ അറുപതുവാട്ടിന്റെ സൂര്യന്‍ . അന്താരാഷ്ട്ര ബഹിരാകാശനിലയത്തിന്റെ ദൌത്യവും അവിടുത്തെ ജീവിതവും കാണുകയാണ് ഡോ. രാജഗോപാല്‍ കമ്മത്ത്.
മൂന്നു നോവലുകളിലെ (മുസ്ലിം)സ്ത്രീ കഥാപാത്രങ്ങള്‍ ,അവരുടെ ജീവിതം എന്നിവയെ വിമര്‍ശനബുദ്ധിയോടെ സമീപിക്കുന്നു ഡോ .ഖദീജ മുംതാസ്. സ്ത്രീ ജീവിതം പുരുഷന്‍ ആവിഷ്കരിക്കുമ്പോള്‍ ഉണ്ടാകുന്ന പാഠവും സ്ത്രീ ആവിഷ്കരിക്കുമ്പോള്‍ ഉണ്ടാക്കുന്ന പാഠവും. കൂടുതല്‍ സുതാര്യതഏതിനാകും?പുരുഷകേന്ദ്രിത സമൂഹം പെണ്ണിനെ അസ്വതന്ത്ര ആക്കാനാണ് എപ്പോഴും ശ്രമിക്കുക. ബ്ലോഗനയില്‍ കുഴൂര്‍ വില്‍സണ്‍ എഴുതിയ കവിതകള്‍ ആണ്. ഒരു മരത്തിന്റെ ആത്മാവ്. ബ്ലോഗ് രചനകള്‍ക്ക് അര്‍ഹമായ ഇടം അനുവദിക്കുന്ന വാരികയുടെ ശ്രമം അഭിനന്ദനീയം തന്നെ.
എങ്കിലും പുനത്തില്‍ എംടിയെ കുറിച്ചു എഴുതുന്നതു വായിക്കാന്‍ രസമാണു കേട്ടോ..
മറുപടിഇല്ലാതാക്കൂനന്നായിട്ടുണ്ട് ആശംസകൾ
മറുപടിഇല്ലാതാക്കൂ