
റിച്ചാര്‍ഡ് സ്റ്റാള്‍മാനെ ആര്‍ക്കാണ് പേടി എന്ന ചോദ്യത്തിന് മുഖ്യമന്ത്രിക്കല്ല എന്നാണ് ഉത്തരം.കാരണം സ്വതന്ത്ര സോഫ്റ്റ് വെയറിനെ കേരളത്തിലേക്ക് സ്വാഗതം ചെയ്തതും നടപ്പാക്കിയതും അദ്ദേഹമാണെന്ന് ഇക്ഫോസ് സ്പെഷ്യല്‍ ഓഫീസര്‍ ആയിരുന്ന എം.അരുണ്‍ ഈ ആഴ്ച പുറത്തിറങ്ങിയ രണ്ടു വാരികകളില്‍ .(സമകാലികമലയാളം, മാതൃഭുമി )ഫ്രീ സോഫ്റ്റ് വെയര്‍ കൂട്ടായ്മയുടെ സംഘാടകനും പ്രവര്‍ത്തകനുമാണ് അരുണ്‍. അരുണിനെ സ്ഥാനത്തുനിന്ന് നീക്കിയതിന്റെ പിന്നിലെ രാഷ്ട്രീയം വായിക്കുന്നു ബി. ശ്രീജനും സിയാദും മലയാളം വാരികയില്‍. മന്ത്രി തോമസ് ഐസക്കിനാണ് സ്റ്റാള്‍മാനെ പേടി. ഐ ടി അറ്റ് സ്കൂള്‍, വൈദ്യുതിവകുപ്പ് എന്നിവിടങ്ങളില്‍ ഫ്രീ സോഫ്റ്റ് വെയര്‍ നടപ്പിലാക്കിയ ഒരു സര്‍ക്കാര്‍ എന്തുകൊണ്ടാണ് വാണിജ്യ നികുതി വകുപ്പിന്റെ ഓണ്‍ ലൈന്‍ ടാക് സുകള്‍ എക്സല്‍ വഴിവേണമെന്നു വാശി പിടിക്കുന്നത്? അപ്പോള്‍ ആരാണ് മൈക്രോ സോഫ്റ്റ് പ്രചാരകര്‍ ?ഫ്രീ സോഫ്റ്റ് വെയറിനെ കുറിച്ചു അരുണ്‍ എഴുതിയ ലേഖനവും അദ്ദേഹവുമായുള്ള അഭിമുഖവും മാതൃഭുമിയില്‍ വായിക്കാം.
ജി.അരവിന്ദന്റെ ജീവിതത്തിലേക്കും സിനിമയിലേക്കും തിരിഞ്ഞുനോക്കുന്നു പ്രശസ്ത കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്. അരവിന്ദന്റെ "പോക്കുവെയില്‍" എന്നചിത്രത്തില്‍ അഭിനയിച്ച ഓര്‍മ.നിശബ്ദതയെ കലയിലും ജീവിതത്തിലും പ്രണയിച്ച അരവിന്ദന്‍. അരവിന്ദനിലേക്ക് കണ്ണാടി തിരിച്ചു പിടിച്ചിരിക്കുന്നു ചുള്ളിക്കാട്.(സമകാലിക മലയാളം) മാതൃഭുമിയുടെ ബ്ലോഗനയില്‍ ഇത്തവണ റഫീക്ക് വടക്കാംചേരിയുടെ 'ഇന്ദുലേഖ 'യാണ്. അടുത്തിടെ അന്തരിച്ച സഖാവ് ഇ. ബാലാനന്ദനെ അനുസ്മരിക്കുന്നു പി. സദാശിവന്‍ പിള്ള സമകാലികമലയാളം വാരികയില്‍ . ദേശാഭിമാനിയില്‍ ആകട്ടെ സഖാവിനെ ഓര്‍ക്കുന്നത് പയപ്പിള്ളി ബാലനാണ്. ചെറുകാടിന്റെ 'മുത്തശി ' എന്ന നോവലിന്റെ വായന നടത്തുന്നു ഡോ. കെ.കെ.എന്‍. കുറുപ്പ്.
ദൈവം സൃഷ്ടിച്ചത് നശിപ്പിക്കാന്‍ മനുഷ്യന് അധികാരമുണ്ടോ...?ദയാവധത്തിന് നിയമ സാധുത നല്‍കണമെന്ന നിയമ പരിഷ്കരണ കമ്മിഷന്‍ ശുപാര്‍ശയുടെ ശരിതെറ്റുകള്‍ വിശകലനം ചെയ്യുന്നു രഞ്ജിത്ത് കെ.ആര്‍,അബ്ദുള്ള മണിമ എന്നിവര്‍ മാധ്യമം വാരികയില്‍. ദയാവധം അര്‍ഹിക്കുന്ന ഒരാള്‍ക്ക് അത് നിഷേധിക്കുന്നതിലെ അമാനവികത ചോദ്യം ചെയ്തിരുന്നു കഴിഞ്ഞ ലക്കം സമകാലിക മലയാളം വാരികയുടെ മുഖപ്രസംഗം. ഏതായാലും മതവും ദൈവവും ഇടപെടുന്ന ഇത്തരം പൊള്ളുന്ന പ്രശ് നങ്ങള്‍ കൈകാര്യം ചെയ്യാന്‍ അടുത്ത തെരഞ്ഞെടുപ്പ് വരെയെങ്കിലും സര്‍ക്കാര്‍ മടിക്കും . തീര്‍ച്ച.